ബിനീഷ് കോടിയേരിയുടെ അറസ്റ്റ്: ശക്തമായ പ്രതിഷേധത്തിന് സാധ്യത; എകെജി സെന്ററിന് മുന്നില്‍ വന്‍ പൊലീസ് സന്നാഹം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, October 29, 2020

തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത സാഹചര്യത്തില്‍ എകെജി സെന്ററിന് മുന്നില്‍ സുരക്ഷ ശക്തമാക്കി പൊലീസ്.

പ്രതിപക്ഷ സംഘടനകള്‍ പാര്‍ട്ടി ആസ്ഥാനത്തേക്ക് പ്രതിഷേധം സംഘടിപ്പിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചത്. കൂട്ടം കൂടി നില്‍ക്കുന്ന ആളുകളെയെല്ലാം പൊലീസ് ഒഴിപ്പിക്കുന്നുണ്ട്.

×