പൂഞ്ചിലെ നിയന്ത്രണ രേഖയില്‍ ജോലി ചെയ്യുന്ന സൈനികന്‍ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്

New Update

publive-image

Advertisment

ദില്ലി: പൂഞ്ചിലെ നിയന്ത്രണ രേഖയിൽ ജോലി ചെയ്യുന്ന സൈനികൻ ആത്മഹത്യ ചെയ്തതായി ആരോപണം. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഹവിൽദാർ റാങ്കിലുള്ള 39 റൈഫിൾസിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനാണ് ആത്മഹത്യ ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കോടതി നടപടികൾ ആരംഭിക്കുമെന്നും സൈനിക വക്താവ് അറിയിച്ചു.

Advertisment