പറയുന്നത് മുഴുവൻ കേട്ടിട്ട് കിടന്ന് ചാടടാ; അമ്മയും മകനും തമ്മിൽ പൊരിഞ്ഞ തർക്കം, വിഡിയോ പങ്കുവെച്ച് പൂർണിമ

ഫിലിം ഡസ്ക്
Saturday, September 19, 2020

ലോക്ക്ഡൗണിൽ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു മല്ലിക സുകുമാരൻ. ഇളവുകൾ വന്നതിനു പിന്നാലെ പ‌ൃഥ്വിരാജും ഇന്ദ്രജിത്തും വീട്ടിലെത്തി അമ്മയെ കണ്ടിരുന്നു. ഇപ്പോൾ മക്കളെ കാണാനായി കൊച്ചിയിലേക്ക് എത്തിയിരിക്കുകയാണ് മല്ലിക. അമ്മ നാട്ടിലെത്തിയെന്ന് പറഞ്ഞുകൊണ്ട് പൂർണിമ പങ്കുവെച്ച വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നത്.

ഇന്ദ്രജിത്തിനൊപ്പം മല്ലിക തർക്കിക്കുന്നതിന്റെ വിഡിയോ ആണ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി താരം പോസ്റ്റ് ചെയ്തത്. മേശയ്ക്ക് ഇരുവശവും ഇരുന്നുകൊണ്ടാണ് അമ്മയുടേയും മകന്റേയും പോര്. ആരാണ് കൊച്ചിയിൽ എത്തിയിട്ടുള്ളതെന്ന് നോക്കൂ, ഈ വഴക്കുകളൊക്കെ ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടായിരുന്നു.’ എന്നു പറഞ്ഞുകൊണ്ടാണ് പൂർണിമ വിഡിയോ പങ്കുവെച്ചത്.

തർക്കത്തിന്റെ അവസാനം വിജയിച്ചത് ആരാണെന്നും പൂർണിമ വ്യക്തമാക്കിയിട്ടുണ്ട്. എപ്പോഴത്തേയും പോലെഅമ്മ തന്നെയാണ് അവസാനം വിജയിച്ചതെന്നാണ് പൂർണിമ പറയുന്നത്.

വിജയത്തിനുശേഷം അമ്മയുടെ ഭാവപ്രകടനം കാണേണ്ടതാണെന്നു പറഞ്ഞ താരം മല്ലിക റോക്ക് സ്റ്റാർ ആണെന്ന് കുറിക്കുന്നുണ്ട്. അതിനിടെ തോറ്റതിന്റെ വിഷമത്തിൽ നക്ഷത്ര അച്ഛനു വേണ്ടി സംസാരിക്കുന്നതും വിഡിയോയിൽ കേൾക്കാം.  ഒരു ഫയർ സ്റ്റിക്ക് മേടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇവരുടെ തർക്കം.

×