ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട ഓരോ പരാതിയിലും പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
Advertisment
പോപ്പുലര്‍ ഫിനാന്‍സിനെതിരായ അന്വേഷണം സിബിഐക്കു കൈമാറുന്ന നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.നിക്ഷേപകരുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ബ്രാഞ്ചുകളിലെ സ്വര്‍ണവും പണവും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുമെന്നും അതിനാവശ്യമായ കോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ തയാറാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.