ഈ മനുഷ്യ വേട്ടക്കെതിരെ ഇപ്പോള്‍ നമ്മള്‍ ശബ്ദം ഉയര്‍ത്തിയില്ലെങ്കില്‍ വരും നാളുകളില്‍ ഇതോര്‍ത്ത് നമ്മള്‍ ലജ്ജിക്കുമെന്ന് പ്രകാശ് രാജ്

ഫിലിം ഡസ്ക്
Tuesday, September 15, 2020

ഡല്‍ഹി കലാപ കേസില്‍ യുഎപിഎ ചുമത്തി ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ നടന്‍ പ്രകാശ് രാജ് രംഗത്ത്. ‘ഈ മനുഷ്യ വേട്ടക്കെതിരെ ഇപ്പോള്‍ നമ്മള്‍ ശബ്ദം ഉയര്‍ത്തിയില്ലെങ്കില്‍ വരും നാളുകളില്‍ ഇതോര്‍ത്ത് നമ്മള്‍ ലജ്ജിക്കുമെന്ന് പ്രകാശ് രാജ് പ്രതികരിച്ചു.

തന്റെ ട്വിറ്ററിലൂടെയാണ് ശക്തമായ ഭാഷയില്‍ അദ്ദേഹം പ്രതികരിച്ചത്. വളരെ നാണംകെട്ട സംഭവമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു.സമാധാനപരമായി പ്രതിഷേധിക്കാന്‍ തെരുവിലിറങ്ങിയത് ജനാധിപത്യത്തില്‍ എന്ന് മുതലാണ് കുറ്റമായത്? എന്ന് നടന്‍ ചോദിക്കുന്നു. #standwithumarkhalid’ എന്ന പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ കുറിപ്പിനൊപ്പം പ്രകാശ് രാജ് പങ്കുവച്ചിട്ടുണ്ട്.

×