ജനാധിപത്യം വീണ്ടെടുക്കാനുള്ള മുന്നേറ്റത്തിന് സമയമായിയെന്ന് പ്രശാന്ത് ഭൂഷണ്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, October 18, 2020

ന്യൂഡല്‍ഹി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ജിഡിപി ഉള്‍പ്പെടെ കൂപ്പുകുത്തുന്നത് ചൂണ്ടിക്കാട്ടിയാണ് ജനാധിപത്യം വീണ്ടെടുക്കാന്‍ സമയമായെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.

“ഏറ്റവും വേഗത്തില്‍ താഴേക്ക് കൂപ്പുകുത്തുന്ന ജിഡിപി (-24 ശതമാനം).. പ്രതിശീര്‍ഷ ജി.ഡി.പി ബംഗ്ലാദേശിനേക്കാള്‍ താഴെ. ശാസ്ത്രവബോധ സൂചികയും പത്രസ്വാതന്ത്ര്യ സൂചികയും ജുഡീഷ്യറിയും ജനാധിപത്യ സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ളവയുടെ സൂചികയും താഴെ. ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള മുന്നേറ്റത്തിന് സമയമായി. യുവാക്കള്‍ക്ക് ദേശീയ മുന്നേറ്റത്തില്‍ മുഖ്യപങ്ക് വഹിക്കാനാകും”- പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

ആളോഹരി ആഭ്യന്തര ഉത്പാദനത്തിന്റെ കാര്യത്തില്‍ ഇന്ത്യ ബംഗ്ലാദേശിന്റെ പുറകിലാകുമെന്ന് ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്)ന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഐ.എം.എഫ് പുറത്തുവിട്ട വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്കിലാണ് ഇന്ത്യയുടെ ജി.ഡി.പിയില്‍ 10.3 ശതമാനം ഇടിവുണ്ടാകുമെന്ന് കണ്ടെത്തിയിട്ടുള്ളത്.

×