കുവൈറ്റില്‍ മുട്ട്‌ല പ്രോജക്ടിന്റെ പ്രാരംഭഘട്ടം ഉടന്‍ ആരംഭിക്കും

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, October 30, 2020

കുവൈറ്റ് സിറ്റി: മുട്ട്‌ല പ്രോജക്ടുമായി ബന്ധപ്പെട്ട് 12,177 പ്ലോട്ടുകള്‍ക്കായി ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരുക്കുന്നതിനുള്ള കരാറിന്റെ ആദ്യ ഘട്ടത്തിന്റെ പ്രാരംഭപ്രവര്‍ത്തനം പബ്ലിക് അതോറിറ്റി ഫോര്‍ ഹൗസിങ് വെല്‍ഫെയര്‍ (പിഎഎച്ച്ഡബ്ല്യു) ഈയാഴ്ച തുടങ്ങും.

പ്രോജക്ടില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് പതിനാറോളം സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ പദ്ധതി സ്ഥലം സന്ദര്‍ശിക്കും. പ്രോജക്ട് നടപ്പാക്കാനുള്ള സന്നദ്ധത കരാറുകാരന്‍ അറിയിച്ചതായി പിഎഎച്ച്ഡബ്ല്യു പ്രസ്താവനയില്‍ അറിയിച്ചു.

×