മുൻ എംഎൽഎ പ്രൊഫ.വി.ജെ.ജോസഫും സഹപ്രവർത്തകരും ഇനി ജോസ്.കെ.മാണിയോടൊപ്പം

ന്യൂസ് ബ്യൂറോ, പാലാ
Sunday, October 18, 2020

പാലാ: മുൻ പൂഞ്ഞാർ .എം.എൽ.എ .പ്രൊഫ, വി.ജെ.ജോസഫും സഹപ്രവർത്തകരും ജോസ്.കെ.മാണി യോടൊപ്പം ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചു.പാലായിൽ നടന്ന ചടങ്ങിൽ ജോസ്.കെ.മാണി പ്രവർത്തകരെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

കേ.കോൺ- നെ എന്നും തകർക്കുവാനാണ് കോൺഗ്രസ് ശ്രമിച്ചിട്ടുള്ളതെന്നും അവരുടെ കൂടെയുള്ള സഹവാസം അവസാനിച്ച് ഇടതു മുന്നണി യോടൊപ്പം ചേർന്ന തീരുമാനം അംഗീകരിച്ചാണ് വീണ്ടും സജീവമായി പ്രവർത്തിക്കുവാൻ തീരുമാനിച്ചതെന്നും പ്രൊഫ.വി.ജെ.ജോസഫ് പറഞ്ഞു.

മുൻ മീനച്ചിൽ പഞ്ചായത്ത് പ്രസിഡണ്ട് സി.വി. ജോണും കേ.കോൺ (എം)ൽ ചേർന്ന് സജീവമായി പ്രവർത്തിക്കുവാൻ തീരുമാനിച്ചു.

തോമസ് ചാഴികാടൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സെബാസ്ത്യൻ കുളത്തുങ്കൽ ,മുൻ എം.എൽ.എ.മാരായ പി.എം.മാത്യു, സ്റ്റീഫൻ ജോർജ്, ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം, ജോസ് ടോം, ജോസഫ് ചാമക്കാലാ, സാജൻ കുന്നത്ത്, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാൽ, ജോബ് മൈക്കിൾ, നിർമ്മല ജിമ്മി എന്നിവരും പങ്കെടുത്തു.

×