New Update
ചെന്നൈ: കര്‍ണാടക സംഗീത രംഗത്തെ കുലപതികളിലൊരാളായി ഗണിക്കപ്പെടുന്ന പിഎസ് നാരായണ സ്വാമി അന്തരിച്ചു. 86 വയസായിരുന്നു. ഇന്നലെ രാത്രി ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം.
Advertisment
കര്‍ണാടക സംഗീതത്തിലെ ശെമ്മാങ്കുടി പാരമ്പര്യത്തെ മുന്നോട്ടുകൊണ്ടുപോയ പിഎസ് നാരായണസ്വാമിക്ക് രാജ്യം പദ്മഭൂഷന്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നല്കി ആദരിച്ചിട്ടുണ്ട്. ശെമ്മാങ്കുടിടെ ശിഷ്യനാണ് അദ്ദേഹം.
തമിഴ്നാട് സര്‍ക്കാര്‍ കലൈമാമണി പുരസ്കാരം നല്കി ആദരിച്ചു. ഭാര്യയും മൂന്നു മക്കളുമുണ്ട്. ഒട്ടേറെ ശിഷ്യരും പിഎസ് നാരായണസ്വാമിക്കുണ്ട്.