Advertisment

മാധ്യമങ്ങളിലെ അഭിപ്രായപ്രകടനത്തിന്റെ പേരിൽ ശിക്ഷാനടപടി സ്വീകരിക്കാനുള്ള പിഎസ്‌സി നീക്കത്തിനെതിരെ ഉദ്യോഗാർഥികൾ ഹൈക്കോടതിയിലേക്ക് ?

author-image
സാബു മാത്യു
New Update

publive-image

Advertisment

അഭിപ്രായ സ്വാതന്ത്ര്യത്തെപ്പറ്റിയും ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ പറ്റിയും അലറി വിളിച്ചു നടന്ന കമ്മ്യൂണിസ്റ്റുകാർക്ക് എന്ത് പറ്റി. വര്ഷങ്ങള്ക്കു മുൻപ് തൊഴിലില്ലാത്ത ചെറുപ്പക്കാരെ കൂടെ കൊണ്ട് നടന്നു തൊഴിലിനു വേണ്ടി അടികൊള്ളിക്കുകയും വെടി കൊള്ളിക്കുകയും ചെയ്തവർക്ക് ഭരണം കയ്യിൽ വന്നപ്പോൾ തൊഴിലില്ലാത്തവരോട് പുച്ഛം...

പിഎസ്‌സിയിലെ ക്രമക്കേടിനെകുറിച്ചു പ്രതികരിച്ചാൽ ജോലി തരില്ലെന്നും പിടിച്ചു അകത്തിടുമെന്നും പറയുന്ന പിഎസ്‌സി ചെയർമാൻ ആരുവാ എന്ന് ചോദിക്കേണ്ട സാഹചര്യമാണ്.

ജനാധിപത്യ സംവിധാനത്തിൽ വിമർശനം പാടില്ലെന്ന് കൽപ്പിക്കുന്ന ഈ സക്കിർ ഏതു നാട്ടിലെ രാജാവാണ്. ഇദേഹമൊക്കെ കമ്യൂണിസ്റ്റ് സഹയാത്രികനാണെന്നു പറയാനാവുമോ?

ഇതുപോലുള്ള മുതലുകളെയാണല്ലോ നിയമസഭയിലേക്കൊക്കെ സിപിഎം മത്സരിപ്പിക്കുന്നത്. കൊടി പിടിക്കുന്നവനും അടി മേടിക്കുന്നവനും ഔട്ട്.

ഇത് പോലുള്ള മുതലുകൾ... ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയാൻ. ഇതൊക്കെ കണ്ടിട്ടും ഇവരുടെ പിന്നാലെ നടക്കുന്നവരെ പറ്റി എന്ത് പറയാൻ. കുറെ നാളായി മുഖ്യമന്ത്രിക്ക് മാധ്യമങ്ങളെ അലർജിയാണ്. ഇപ്പോൾ സക്കീറിനും. ഇവരൊക്കെ ഏതു നാട്ടിലാണ് ജീവിക്കുന്നത്... കേരളത്തിലല്ലേ?

പാവപ്പെട്ടവരുടെ പാർട്ടി എന്ന് വിശേഷിപ്പിക്കുന്ന സിപിഎമ്മിന്റെ നേതാക്കളിൽ പലരും നൂറു കോടിയ്ക്കു മേൽ ആസ്തിയുണ്ടെന്നു തെരെഞ്ഞെടുപ്പ് പത്രിക സമർപ്പണ വേളയിൽ നല്കിയതെന്നു കണ്ടിട്ടും ഇപ്പോഴും പാവപ്പെട്ടവരുടെ പാർട്ടി എന്ന് പറയുന്നതിനെ അനുകൂലിച്ചു കൊടിപിടിക്കുന്ന പാവങ്ങളോട് സഹതാപമുണ്ട്.

എന്തായാലും മാധ്യമങ്ങളിലെ അഭിപ്രായപ്രകടനത്തിന്റെ പേരിൽ ശിക്ഷാനടപടി സ്വീകരിക്കാനുള്ള പിഎസ്‌സി നീക്കത്തിനെതിരെ ഉദ്യോഗാർഥികൾ ഹൈക്കോടതിയിലേക്ക്.

പിഎസ്‌സിയുടേതു ഭരണഘടനാ ലംഘനമാണെന്ന നിയമോപദേശത്തെത്തുടർന്നാണിത്. അതിനിടെ ചട്ടലംഘനത്തിന്റെ പേരിൽ പിഎസ്‌സി അയോഗ്യരാക്കിയ ഉദ്യോഗാർഥികൾക്കു ചെയർമാന് അപ്പീൽ നൽകാമെന്നും അതു പരിഗണിച്ചു ന്യായമായ തുടർനടപടി സ്വീകരിക്കുമെന്നും ചെയർമാൻ എംകെസക്കീർ അറിയിച്ചു.

ഉദ്യോഗാർഥികൾക്കു കോടതിയെ സമീപിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും പറഞ്ഞു. ഇത്രയും പറഞ്ഞതിന് നല്ല നമസ്ക്കാരം. പിഎസ്‌സി ചെയർമാനോ അംഗങ്ങൾക്കോ എതിരെ ഉദ്യോഗാർഥികൾ അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ചാലേ വിലക്കാനാകൂ.

അതിന് പിഎസ്‌സി ആദ്യം പൊലീസിൽ പരാതി നൽകണം. ഉദ്യോഗാർഥി തെറ്റായ ആരോപണം ഉന്നയിച്ചതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയാലേ ശിക്ഷാനടപടിക്കു പിഎസ്‌സിയെ ചട്ടം അനുവദിക്കുന്നുള്ളൂ.

എന്നാൽ, ഇവിടെ പിഎസ്‌സിയുടെ നിയമന രീതികളെ ആരും വിമർശിച്ചിട്ടില്ല. ചെയർമാനെയോ അംഗങ്ങളെയോ കുറിച്ച് ആരോപണം ഉന്നയിച്ചിട്ടുമില്ല. സർക്കാരിന്റെ നിയമന രീതിയെയാണ് കുറ്റപ്പെടുത്തിയത്. അതുകൊണ്ട് തന്നെ നടപടി എടുക്കാനാകില്ലെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്.

ഈ സാഹചര്യത്തിലാണ് കോടതിയിലേക്ക് പോകുന്നത്. ഉദ്യോഗാർഥികളെ വിലക്കാനുള്ള തീരുമാനത്തെച്ചൊല്ലി പിഎസ്‌സി അംഗങ്ങൾക്കിടയിൽതന്നെ ആശയക്കുഴപ്പമുണ്ട്.

ഉദ്യോഗാർഥികളെ വിലക്കിയിട്ടില്ലെന്നും അന്വേഷണത്തിനു ശേഷമേ തീരുമാനിക്കൂ എന്നുമാണ് പിഎസ്‌സി അധികൃതർ വിശദീകരിച്ചത്. വിലക്കുമെന്നു പത്രക്കുറിപ്പിൽ വ്യക്തമാക്കിയതിന്റെ രണ്ടാം ദിവസമാണു ഈ മനം മാറ്റം.

എന്നാൽ പിഎസ്‌സിക്കു നിയമപ്രകാരമുള്ള അധികാരം ഉപയോഗിച്ചാണു നടപടിയെന്നാണ് ചെയർമാന്റെ വിശദീകരണം.

കാസർകോട് ജില്ലയിലെ ഗ്രേഡ് 2 നഴ്‌സ് റാങ്ക്പട്ടികയുമായി ബന്ധപ്പെട്ടു വനിതാ ഉദ്യോഗാർഥികളുടെ പ്രതികരണമാണു പിഎസ്‌സിയെ ചൊടിപ്പിച്ചത്. സുപ്രീംകോടതിയിൽ കേസുള്ളതിനാലാണു നിയമനം നടക്കാത്തത് എന്നാണു പിഎസ്‌സി വാദം.

എന്നാൽ കഴിഞ്ഞ 2 റാങ്ക്പട്ടികയിലെയും ഉദ്യോഗാർഥികൾക്കു നിയമനം ലഭിക്കാതെ കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിനു പ്രധാന കാരണക്കാർ പിഎസ്‌സി തന്നെയാണ്.

ഇക്കാര്യവും ഉദ്യോഗാർഥികൾ ഹൈക്കോടതിയെ അറിയിക്കും. ശിക്ഷാനടപടി പ്രഖ്യാപിച്ചു പിഎസ്എസി പുറത്തിറക്കിയ പത്രക്കുറിപ്പിലെ പൊരുത്തക്കേടും ചൂണ്ടിക്കാട്ടും.

ഉദ്യോഗാർഥികളെ വിലക്കാനും കടുത്ത ശിക്ഷാനടപടി സ്വീകരിക്കാനും തീരുമാനിച്ചു എന്നാണു പത്രക്കുറിപ്പിലുള്ളത്. അന്വേഷണത്തിനു പിഎസ്‌സി വിജിലൻസിനെ ചുമതലപ്പെടുത്തിയെന്നും.

വിലക്കാനും ശിക്ഷിക്കാനും തീരുമാനിച്ചതിനു ശേഷമാണ് അന്വേഷണം നടത്തുന്നതെന്നും ഹൈക്കോടതിയെ അറിയിക്കുംഅതിനിടെ പിഎസ്‌സിയെ വിമർശിച്ച ഉദ്യോഗാർഥികൾക്കു വിലക്കേർപ്പെടുത്താനുള്ള തീരുമാനത്തെ ന്യായീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തു വന്നു.

വിലക്കു ശരിയാണോയെന്ന ചോദ്യത്തിന് പിഎസ്‌സി പോലൊരു സ്ഥാപനത്തെ നാടിനു കൊള്ളാത്തൊരു സ്ഥാപനമായി ചിത്രീകരിക്കുന്നതു ശരിയോ എന്നാണ് ആലോചിക്കേണ്ടതെന്നായിരുന്നു മറുപടി.

ഇതും കോടതിയിലേക്ക് പോകാൻ ഉദ്യോഗാർത്ഥികളെ പ്രേരിപ്പിക്കുന്ന ഘടകമാണ്. എന്തായാലും കഴിഞ്ഞ ദിവസം ബാലൻ മന്ത്രിയും പത്രക്കാരുടെ ഏതാണ്ട് ഉടയ്ക്കുമെന്നൊക്കെയാണ് വാർത്ത സമ്മേളനത്തിൽ ഭീഷണി പെടുത്തിയത്.

ഉമ്മൻ ചാണ്ടിയുടെ കാലത്തു അടയും ചക്കരയുമായിരുന്നു ഒരു വിഭാഗം മാധ്യമങ്ങളും സിപിഎം നേതാക്കളും. അന്ന് നന്നായി ആസ്വദിച്ച നേതാക്കൾ രാജാക്കന്മാരായപ്പോൾ വിമർശനം പാടില്ലെന്നാണ് പറയുന്നത്. ഇതാണ് ഇപ്പോൾ കേരളത്തിലെ കമ്മ്യൂണിസം...

PRATHIKARANAM
Advertisment