ഉദ്യോഗാര്‍ത്ഥികളെ ഇതിലേ ഇതിലേ: 46 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് പി.എസ്.സി; അപേക്ഷിക്കാന്‍ ഇനി 20 ദിവസങ്ങള്‍ മാത്രം ബാക്കി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, September 10, 2020

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ച് 46 തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ ഇനി 20 ദിവസങ്ങള്‍ മാത്രം ബാക്കി. വണ്‍ടൈം രജിസ്‌ട്രേഷന്‍ ചെയ്ത പോര്‍ട്ടല്‍ ( https://thulasi.psc.kerala.gov.in/thulasi/ ) വഴി സെപ്തംബര്‍ 30 വരെ ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം.

തസ്തികകളും ഒഴിവുകളും

  • ജനറൽ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)

അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബിസിനസ് അഡ്മിനിസ്‌ട്രേഷൻ-9, അസിസ്റ്റന്റ് പ്രൊഫസർ (വിവിധ വിഷയങ്ങളിൽ, ഗവ. ഹോമിയോ മെഡിക്കൽ കോളേജുകൾ)-29, അസിസ്റ്റന്റ് (കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ)-10, ഡേറ്റ എൻട്രി ഓപ്പറേറ്റർ (പട്ടികവർഗ വികസനം)-1, തിയേറ്റർ മെക്കാനിക് ഗ്രേഡ് II (മെഡിക്കൽ വിദ്യാഭാസം)-4, മാനേജർ ഖാദി ഗ്രാമോദ്യോഗ് ഭവൻ/ഗോഡൗൺ കീപ്പർ-7, ജൂനിയർ ഓഡിറ്റ് അസിസ്റ്റന്റ് (കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്)-1, ടൈപ്പിസ്റ്റ് (ഫോം മാറ്റിങ്‌സ് (ഇന്ത്യ) ലിമിറ്റഡ്)-1, ടൈപ്പിസ്റ്റ് ക്ലാർക്ക് (ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ്)-1, ലീഗൽ അസിസ്റ്റന്റ് (കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്)-1, സ്റ്റോർ കീപ്പർ (കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ്)-5, ടൈപ്പിസ്റ്റ്-ക്ലാർക്ക് ഗ്രേഡ് II (മലബാർ സിമന്റ്‌സ് ലിമിറ്റഡ്)-2.

  • സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)

അസിസ്റ്റന്റ് പ്രൊഫസർ (മെറ്റീരിയ മെഡിക്ക, ഗവ. ഹോമിയോ മെഡിക്കൽ കോളേജുകൾ)-1, വനിതാ പോലീസ് കോൺസ്റ്റബിൾ-34

  • സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)

ഡ്രൈവർ-കം-ഓഫീസ് അറ്റൻഡന്റ് (എൽ.ഡി.വി.) (ഒഴിവുകൾ: തിരുവനന്തപുരം-3, കൊല്ലം-2, പത്തനംതിട്ട-1, കോട്ടയം-1, , ഇടുക്കി-2, എറണാകുളം-1, മലപ്പുറം-1, കോഴിക്കോട്-3, കോട്ടയം-1), സീമാൻ-1 (കൊല്ലം), അറ്റൻഡർ ഗ്രേഡ് II, ഹോമിയോപ്പതി (പാലക്കാട്-1, എറണാകുളം-1), ലിഫ്റ്റ് ഓപ്പറേറ്റർ (വിവിധം)-1 (കോട്ടയം).

  • എൻ.സി.എ.

അസിസ്റ്റന്റ് പ്രൊഫസർ ഇൻ അറബിക്ക്-4, വെറ്ററിനറി സർജൻ ഗ്രേഡ് II-14, ലക്ചറർ ഇൻ വയലിൻ-1, ലക്ചറർ ഇൻ വീണ-1, കെയർ ടേക്കർ (വനിത)-1, ജൂനിയർ സിസ്റ്റംസ് ഓഫീസർ-1, ഡിവിഷണൽ അക്കൗണ്ടന്റ് (കേരള ജനറൽ സർവീസ്)-8, മാർക്കറ്റിങ് ഓർഗനൈസർ (കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ്ങ് ഫെഡറേഷൻ ലിമിറ്റഡ്)-1.

  • ജനറൽ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)

ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്‌സ്) (By transfer)

ഒഴിവുകൾ: തൃശ്ശൂർ-1, മലപ്പുറം-5, കോഴിക്കോട്-1, കണ്ണൂർ-6, (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ ഒഴിവുകൾ കണക്കാക്കപ്പെട്ടിട്ടില്ല).

കാർപെന്റർ/കാർപെന്റർ-കം-പാക്കർ-1 (തിരുവനന്തപുരം)

ഓക്‌സിലറി നഴ്‌സ് മിഡ്‌വൈഫ്

(ഒഴിവുകൾ: തിരുവനന്തപുരം-1, ഇടുക്കി-1, എറണാകുളം-1, തൃശ്ശൂർ-1, കോഴിക്കോട്-2.)

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും: www.keralapsc.gov.in.

×