കനത്ത മഴയില്‍ മഹാരാഷ്ട്രയില്‍ മൂന്ന് ദിവസത്തിനിടെ മരിച്ചത് 47 പേര്‍; ഉദ്ധവ് താക്കറെയോട് സ്ഥിതിഗതികള്‍ ആരാഞ്ഞ് പ്രധാനമന്ത്രി

ന്യൂസ് ബ്യൂറോ, മുംബൈ
Friday, October 16, 2020

മുംബൈ: കനത്ത മഴയ്ക്കിടെ മഹാരാഷ്ട്രയില്‍ മൂന്ന് ദിവസത്തിനിടെ മരിച്ചത് 47 പേര്‍. പൂനെ, ഔറംഗബാദ്, കൊങ്കണ്‍ മേഖലകളിലാണ് മഴ കനത്ത നാശം വിതച്ചത്. വ്യാപക കൃഷിനാശവും സംഭവിച്ചു. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ 2300 വീടുകള്‍ തകര്‍ന്നു. 21,000 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്ന് പുണെ ഡിവിഷണല്‍ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.

അതേസമയം, മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികള്‍ ആരാഞ്ഞു. മഴക്കെടുതി അനുഭവിക്കുന്ന സഹോദരീ സഹോദരന്മാര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനംചെയ്തു.

×