മ​ക​ന്‍ അ​റ​സ്റ്റി​ലാ​യ​തി​ന്‍റെ പേ​രി​ല്‍ കോ​ടി​യേ​രി പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി സ്ഥാ​നം രാ​ജി​വ​യ്ക്ക​രു​ത്, അ​താ​ണ് യു​ഡി​എ​ഫി​ന് ഗു​ണ​ക​ര​മെ​ന്ന് ചെ​ന്നി​ത്ത​ല

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, October 29, 2020

തി​രു​വ​ന​ന്ത​പു​രം: മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ ബി​നീ​ഷ് കോ​ടി​യേ​രി അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ സ​ര്‍​ക്കാ​രി​നും സി​പി​എ​മ്മി​നും എ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല .

മ​ക​ന്‍ അ​റ​സ്റ്റി​ലാ​യ​തി​ന്‍റെ പേ​രി​ല്‍ കോ​ടി​യേ​രി പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി സ്ഥാ​നം രാ​ജി​വ​യ്ക്ക​രു​തെ​ന്നും അ​താ​ണ് യു​ഡി​എ​ഫി​ന് ഗു​ണ​ക​ര​മെ​ന്നും ചെ​ന്നി​ത്ത​ല പ​രി​ഹ​സി​ച്ചു.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ വീ​ട്ടി​ല്‍ മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​വും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ ക​ള്ള​ക്ക​ട​ത്തു​മാ​ണ് ന​ട​ക്കു​ന്ന​ത്. കൊ​ള്ള​സം​ഘ​മാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്നും അ​ധോ​ലോ​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സി​പി​എം നേ​തൃ​ത്വം ന​ല്‍​കു​ക​യാ​ണോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

കൊ​ള്ള​ക്കാ​രെ​യെ​ല്ലാം സം​ര​ക്ഷി​ച്ചു പി​ടി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​ത്. എ​ത്ര സം​ര​ക്ഷി​ച്ചാ​ലും കു​റ്റ​വാ​ളി​ക​ളെ ര​ക്ഷി​ക്കാ​ന്‍ ക​ഴി​യി​ല്ല. മ​ല​യാ​ളി​ക​ള്‍​ക്ക് അ​പ​മാ​ന​മാ​യ സ​ര്‍​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്നും ഇ​ത്ത​രം തീ​വെ​ട്ടി​ക്കൊ​ള്ള​ക​ള്‍ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

×