ഹണിമൂൺ ആഘോഷത്തിൽ റാണ ദ​ഗുബാട്ടിയും മിഹീകയും; വിവാഹശേഷമുള്ള ആദ്യ ചിത്രം !

ഫിലിം ഡസ്ക്
Sunday, October 18, 2020

ഓ​ഗസ്റ്റിലാണ് തെന്നിന്ത്യൻ സൂപ്പർതാരം റാണ ​ദ​ഗുബാട്ടി തന്റെ പ്രണയിനി മിഹീക ബജാജിനെ വിവാഹം കഴിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിനെത്തിയത്.

വിവാഹത്തിന് ശേഷം നവദമ്പതിമാർ സോഷ്യൽ മീഡിയയിൽ നിന്ന് അകലം പാലിച്ചിരിക്കുകയാണ്. ഇരുവരുടേയും ചിത്രങ്ങളൊന്നും ഇതുവരെ പുറത്തുവന്നിരുന്നില്ല. ഇപ്പോൾ ഇതാ രണ്ട് മാസങ്ങൾക്ക് ശേഷം ഹണിമൂൺ ചിത്രം പങ്കുവെച്ചിരിക്കുകയാണ്.

മിഹീകയാണ് തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ മനോഹര ചിത്രം പോസ്റ്റ് ചെയ്തത്. ജസ്റ്റ് ബിക്കോസ് എന്ന അടിക്കുറിപ്പിലാണ് ചിത്രം. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് നവദമ്പതികളുടെ ചിത്രം.

എവിടെ വെച്ചാണ് ഫോട്ടോ എടുത്തിരിക്കുന്നത് എന്ന്വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ അതിനെ കുറിച്ചാണ് ആരാധകരുടെ ചര്‍ച്ച. എന്തായാലും ആരാധകരുടെ ഹൃദയം കവരുകയാണ് ചിത്രം.

×