ഭിന്നശേഷിക്കാരിയായ 12 കാരിയെ തട്ടിക്കൊണ്ടുപോയി; ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; 24കാരനായ ബന്ധു അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, October 18, 2020

അഹമ്മദാബാദ്: ഭിന്നശേഷിക്കാരിയായ 12 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി. ഗുജറാത്തിലെ ബാണാസ്‌കന്ദയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ 24 വയസുള്ള ബന്ധുവിനെ പൊലീസ് അറസ്റ്റുചെയ്തു.

ബധിരയും മൂകയുമായ പെണ്‍കുട്ടിയാണ് ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ടത്. വെള്ളിയാഴ്ചയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ശനിയാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തെളിവ് നശിപ്പിക്കുന്നതിനായാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

പ്രദേശത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടി മഞ്ഞ ടീഷര്‍ട്ട് ധരിച്ചയാള്‍ക്കൊപ്പം ബൈക്കില്‍ പോകുന്നത് കാണാം. ഇത് 24കാരനായ ബന്ധുവാണെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റു ചെയ്തത്.

×