യുവതി ആവശ്യപ്പെട്ടു, വീഡിയോ കോളില്‍ യുവാവ് നഗ്നനായി എത്തി, തന്ത്രപൂര്‍വ്വം റെക്കോര്‍ഡ് ചെയ്തു; പിന്നാലെ ലൈംഗിക പീഡന ഭീഷണി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, October 18, 2020

ഗുരുഗ്രാം: ഹരിയാനയില്‍ തന്റെ നഗ്ന ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി യുവതി പണം തട്ടാന്‍ ശ്രമിച്ചതായി പരാതി. പണം നല്‍കിയില്ലെങ്കില്‍ ഓണ്‍ലൈനിലൂടെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന പേരില്‍ വ്യാജ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. യുവതി 5000 രൂപ തട്ടിയെടുത്തതായാണ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ 27കാരന്‍ പരാതി നല്‍കിയത്.

ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഡേറ്റിങ് ആപ്പ് വഴിയാണ് യുവതിയെ 27കാരന്‍ പരിചയപ്പെട്ടത്. യുവതി ആവശ്യപ്പെട്ടത് പ്രകാരം വീഡിയോ കോളില്‍ നഗ്നനായി എത്തിച്ചായിരുന്നു തട്ടിപ്പ്. എന്നാല്‍ യുവാവിന്റെ നഗ്‌നദൃശ്യങ്ങള്‍ യുവതി തന്ത്രപരമായി റെക്കോര്‍ഡ് ചെയ്തിരുന്നു.

പിന്നീട് ഈ ദൃശ്യങ്ങള്‍ കാട്ടി യുവതി പണം ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ യുവാവിനെതിരെ ”ഓണ്‍ലൈന്‍ ബലാത്സംഗ” പരാതി ഫയല്‍ ചെയ്യുമെന്ന് പറഞ്ഞ് യുവതി ഭീഷണിപ്പെടുത്തി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ക്ലിപ്പ് പ്രചരിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.

ഇതേത്തുടര്‍ന്ന് യുവതി ആവശ്യപ്പെട്ട 5000 രൂപ യുവാവ് നല്‍കി. എന്നാല്‍ വീഡിയോ  പ്രചരിപ്പിച്ചതായും ഇത് ഡീലിറ്റ് ചെയ്യണമെങ്കില്‍ കൂടുതല്‍ പണം വേണമെന്നും യുവതി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് യുവാവ് പൊലീസിനെ സമീപിച്ചത്.

വീഡിയോ കോള്‍ അവസാനിച്ച ഉടന്‍ തനിക്ക് അപരിചിതമായ നമ്പറില്‍ നിന്ന് ഒരു കോളും വാട്ട്സ്ആപ്പ് വീഡിയോ സന്ദേശവും ലഭിച്ചു. വീഡിയോയില്‍ തന്റെ ചിത്രമായിരുന്നു ഉണ്ടായിരുന്നത്. താന്‍ ഓണ്‍ലൈനില്‍ യുവതിയെ ബലാത്സംഗം ചെയ്തുവെന്ന ഒരു അടിക്കുറിപ്പോടെയായിരുന്നു വീഡിയോയെന്ന് യുവാവിന്റെ പരാതിയില്‍ പറയുന്നു.

×