റയല്‍ മാഡ്രിഡ് താരം മാരിയാനോ ഡയസിന് കൊവിഡ് സ്ഥിരീകരിച്ചു

സ്പോര്‍ട്സ് ഡസ്ക്
Tuesday, July 28, 2020

മാഡ്രിഡ്: റയല്‍ മാഡ്രിഡ് തരം മാരിയാനോ ഡയസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. താരം ഇപ്പോള്‍ വീട്ടില്‍ സെല്‍ഫ് ഐസൊലേഷനില്‍ തുടരുകയാണെന്നും, പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ക്ലബ് പ്രസ്താവനയിലൂടെ അറിയിച്ചു.

തിങ്കളാഴ്ച താരങ്ങൾക്കായി റയൽ കോവിഡ്-19 പരിശോധന നടത്തിയിരുന്നു. ചൊവ്വാഴ്ച ഫലം ലഭിച്ചപ്പോഴാണ് താരം കോവിഡ് പോസ്റ്റീവാണെന്ന് വെളിപ്പെട്ടതെന്ന് ക്ലബ്ബ് വ്യക്തമാക്കി.

അടുത്തയാഴ്ച്ച നടക്കേണ്ട മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന് മുന്‍പാണ് മാരിയാനോ ഡയസിന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധ പോസിറ്റീവായതിനെ തുടര്‍ന്ന് ഡയസ് മത്സരത്തില്‍ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

×