റിയൽ‌മി 6, റിയൽ‌മി 6ഐ സ്മാർട്ട്ഫോണുകളുടെ വില കുറച്ചതായി റിയൽമി ഇന്ത്യ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, September 5, 2020

റിയൽ‌മി 6, റിയൽ‌മി 6ഐ സ്മാർട്ട്ഫോണുകളുടെ വില കുറച്ചതായി റിയൽമി ഇന്ത്യ അറിയിച്ചു. രാജ്യത്ത് വിപണിയിലെത്തി ഒരു മാസത്തിന് ശേഷമാണ് റിയൽമെ 6ഐ സ്മാർട്ട്ഫോണിന്റെ വില കുറയ്ക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ഈ സ്മാർട്ട്ഫോൺ ജൂലൈയിലാണ് അവതരിപ്പിച്ചത്. ഡിവൈസിന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയും 6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 14,999 രൂപയുമായിരുന്നു ലോഞ്ച് ചെയ്യുമ്പോൾ ഉണ്ടായിരുന്ന വില.

റിയൽമി 6ഐ സ്മാർട്ട്ഫോണിന്റെ 6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിനാണ് വില കുറച്ചിരിക്കുന്നത്. ഈ വേരിയന്റ് ഇപ്പോൾ 13,999 രൂപയ്ക്ക് സ്വന്തമാക്കാം. ഡിവൈസിന്റെ 4 ജിബി റാമുള്ള വേരിയന്റിന്റെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.

4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് ലോഞ്ച് ചെയ്യുമ്പോൾ ഉണ്ടായിരുന്ന വിലയായ 12,999 രൂപ തന്നെയാണ് ഇപ്പോഴും വില. 6 ജിബി റാം ഉള്ള മോഡലിന് 1000 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

×