റിയൽ‌മി 6i സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ഓഗസ്റ്റ് ആറിന് നടക്കും

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, August 1, 2020

റിയൽ‌മി 6i സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ഓഗസ്റ്റ് ആറിന് നടക്കും. ഫ്ലിപ്പ്കാർട്ട്, റിയൽ‌മി വെബ്‌സൈറ്റ്, റോയൽ ക്ലബ് പാർട്ട്ണേഴ്സ് എന്നിവ വഴി 12 മണിക്കാണ് വിൽപ്പന നടക്കുന്നത്. ക്വാഡ് റിയർ ക്യാമറ സെറ്റപ്പും ഹെലിയോ ജി 90 ടി പ്രോസസറിന്റെ കരുത്തുമായിട്ടാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. 4 ജിബി + 64 ജിബി, 6 ജിബി + 64 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ഈ ഡിവൈസ് ലഭ്യമാണ്.

റിയൽ‌മി 6i സ്മാർട്ട്ഫോണിന്റെ വില പരിശോധിച്ചാൽ, 4 ജിബി + 64 ജിബി വേരിയന്റിന് 12,999 രൂപയാണ് വില. 6 ജിബി + 64 ജിബി വേരിയന്റിന് 14,999 രൂപ വിലയുണ്ട്. ഈ ഡിവൈസ് ലൂണാർ വൈറ്റ്, എക്ലിപ്സ് ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ഡിവൈസ് വാങ്ങുന്നതിനായി എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡോ ഇംഎംഐ ട്രാൻസാക്ഷൻ എന്നിവ ഉപയോഗിക്കുന്നവർക്ക് അഞ്ച് ശതമാനം കിഴിവ്, റുപേ ഡെബിറ്റ് കാർഡിനൊപ്പം 30 കിഴിവ്, നോ-കോസ്റ്റ് ഇഎംഐ എന്നിവ അടക്കം നിരവധി ഓഫറുകളാണ് നൽകുന്നത്.

ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷനുള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ, (1,080×2,400 പിക്‌സൽ), 20: 9 ആസ്പാക്ട് റേഷിയോയാണ് റിയൽ‌മി 6i സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെ 90Hz റിഫ്രെഷ് റേറ്റുമായിട്ടാണ് വരുന്നത്. 90.5 ശതമാനം സ്‌ക്രീൻ ടു ബോഡി റേഷ്യോയും ഉണ്ട്.

മീഡിയടെക് ഹീലിയോ ജി 90 ടി പ്രോസസറും ഹൈപ്പർ ബൂസ്റ്റും റിയൽമി 6i സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നു. ഈ പ്രോസസർ മികച്ച ഗെയിമിംഗ് അനുഭവം നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

×