റിയൽമി X3 സീരീസിന്റെ ആദ്യ വിൽപ്പന നാളെ ആരംഭിക്കും

സത്യം ഡെസ്ക്
Monday, June 29, 2020

റിയൽമി X3 സീരീസിന്റെ ആദ്യ വിൽപ്പന നാളെ ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിക്ക് റിയൽമി.കോം, ഫ്ലിപ്പ്കാർട്ട് എന്നിവ വഴിയാണ് വിൽപ്പന നടത്തുന്നത്.

റിയൽ‌മെ എക്സ് 3 സൂപ്പർ സൂം എഡിഷന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേകിയന്റിന് 27,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റന് 32,999 രൂപ വിലയുണ്ട്. ഈ ഡിവൈസ് രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ഗ്ലേസിയർ വൈറ്റ്, ആർട്ടിക് ബ്ലൂ എന്നീ നിറങ്ങളിലാണ് ഡിവൈസ് ലഭ്യമാവുക.

റിയൽ‌മെ X3 സ്മാർട്ട്ഫോണിന്റെ അടിസ്ഥാന വേരിയന്റായ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 24,999 രൂപയാണ് വില. ഹൈ എൻഡ് മോഡലായ 8 ജിബി റാമും 128 ജിബി സ്റ്റോറേജ് മോഡലിന് 25,999 രൂപ വിലയുണ്ട്. രണ്ട് മോഡലുകളും നാളെ മുതൽ ഫ്ലിപ്കാർട്ട്, റിയൽമി ഇന്ത്യയുടെ ഔദ്യോഗിക സൈറ്റ് എന്നിവ വഴി വിൽപ്പനയ്ക്കെത്തും. എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിച്ച് കാർഡ് വാങ്ങുന്നവർക്ക് 10 ശതമാനം ഡിസ്കൌണ്ടും ലഭിക്കും.

×