റെഡ്മി 9 പ്രൈം, റെഡ്മി 9 തുടങ്ങിയ സ്മാർട്ട്ഫോണുകൾ ഇന്ന് ഇന്ത്യയിൽ ആമസോൺ ഇന്ത്യ, എംഐ.കോം വഴി വിൽപ്പനയ്‌ക്കെത്തും

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, September 7, 2020

റെഡ്മി 9 പ്രൈം, റെഡ്മി 9 തുടങ്ങിയ സ്മാർട്ട്ഫോണുകൾ ഇന്ന് ഇന്ത്യയിൽ ആമസോൺ ഇന്ത്യ, എംഐ.കോം വഴി വിൽപ്പനയ്‌ക്കെത്തും. റെഡ്മി 9 പ്രൈമിന് ഹെലിയോ ജി 80 SoC പ്രോസസറും, റെഡ്മി 9 ന് മീഡിയടെക് ഹെലിയോ ജി 35 SoC പ്രോസസ്സറും വരുന്നു.

റെഡ്മി 9 പ്രൈം 5,020 എംഎഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്, റെഡ്മി 9 ന് 5,000 എംഎഎച്ച് ബാറ്ററിയും ഉണ്ട്. അതുപോലെ, റെഡ്മി 9 പ്രൈം മോഡലിന് പുറകിലായി ഒരു ക്വാഡ് ക്യാമറ സെറ്റപ്പും, കൂടാതെ റെഡ്മി 9ന് ട്രിപ്പിൾ ക്യാമറ സെറ്റപ്പും വരുന്നു.

റെഡ്മി 9 പ്രൈമിന്റെ 4 ജിബി + 64 ജിബി സ്റ്റോറേജ് മോഡലിന് 9,999 രൂപയും, 4 ജിബി + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 11,999 രൂപയുമാണ് വില വരുന്നത്. മാറ്റ് ബ്ലാക്ക്, മിന്റ് ഗ്രീൻ, സ്പേസ് ബ്ലൂ, സൺ‌റൈസ് ഫ്ലെയർ കളർ ഓപ്ഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് വില്പനയ്ക്കായി വരുന്നു. മുൻപ് സൂചിപ്പിച്ചതുപോലെ, ആമസോൺ, എംഐ.കോം വഴി ഉച്ചയ്ക്ക് 12 മണി മുതൽ ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്‌ക്കെത്തും.

റെഡ്മി 9 ന്റെ 4 ജിബി + 64 ജിബി സ്റ്റോറേജ് മോഡലിന് വില 8,999 രൂപയും, 4 ജിബി + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 9,999 രൂപയുമാണ് വില വരുന്നത്. ഈ ഫോൺ കാർബൺ ബ്ലാക്ക്, സ്കൈ ബ്ലൂ, സ്പോർട്ടി ഓറഞ്ച് തുടങ്ങിയ കളർ ഓപ്ഷനുകളിൽ വരുന്നു. ആമസോൺ, എംഐ.കോം വഴിയും ഇത് ഒരേ സമയം വിൽപ്പനയ്‌ക്കായി വരുന്നു. ഈ രണ്ട് സ്മാർട്ട്ഫോണുകളിലെയും വിൽപ്പന ഓഫറുകളിൽ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ക്യാഷ്ബാക്കും ഉൾപ്പെടുന്നു.

×