കപട സദാചാരം മൂലം യഥാര്‍ത്ഥ ലൈംഗിക വിദ്യാഭ്യാസം കിട്ടുന്നില്ല; യൂട്യൂബിലൂടെ ലൈംഗിക വിദ്യാഭ്യാസവുമായി രഹ്ന ഫാത്തിമ; ആഴ്ചയില്‍ ഒന്ന് വീതം ക്ലാസ്; പ്രേക്ഷകരുടെ സംശയം വിദഗ്ധര്‍ ദൂരീകരിക്കും

ന്യൂസ് ഡെസ്ക്
Saturday, September 19, 2020

കോഴിക്കോട്: കേരളത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നം അടച്ചിട്ട ലൈംഗികതയാണെന്നും കപട സദാചാരം മൂലം യഥാര്‍ത്ഥ ലൈംഗികത കിട്ടുന്നില്ലെന്നും വിവാദ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. ഇതിന് പരിഹാരമായി തന്റെ യൂട്യൂബ് ചാനലിലൂടെ ലൈംഗിക വിദ്യാഭ്യാസവുമായി രംഗത്തെത്തിയിരിക്കുകയാണ് രഹ്ന.ആഴ്ചയില്‍ ഒന്ന് വീതമായിരിക്കും ക്ലാസ്. പ്രേക്ഷകരുടെ സംശയങ്ങള്‍ വിദഗ്ധര്‍ ദൂരീകരിക്കുമെന്നും രഹ്ന പറഞ്ഞു.

വീഡിയോ…

അതേസമയം, വാടക വീട് കിട്ടിയോ എന്ന് പരിഹാസത്തോടെ അന്വേഷിച്ചവർക്ക് മറുപടിയുമായി രഹന ഫാത്തിമ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തി. വീട് റെഡിയാക്കി നൽകാനൊന്നുമല്ല, അൽപം കൗതുകം കൂടുതലായതുകൊണ്ടാണ് ഇത്തരം അന്വേഷണങ്ങളെന്നു പറഞ്ഞാണ് രഹനയുടെ പോസ്റ്റ്.

ഒരുസ്ത്രീ ഭരണകൂടത്തിനെതിരെ പ്രതികരിക്കാതിരിക്കാനാണ് തനിക്ക് വീടു കിട്ടിയില്ലെന്ന് അവർ പ്രചരിപ്പിക്കുന്നതെന്നും, അന്ന് ജയിലിൽ അടയ്ക്കാൻ കാണിച്ച  ശുഷ്കാന്തി പോലെ പൊതു ബോധത്തെയും വോട്ട് ബാങ്കിനെയും തൃപ്തിപ്പെടുത്താനാണ് ഈ നീക്കമെന്നും രഹന പോസ്റ്റിൽ  പറയുന്നു. തത്കാലത്തേക്ക് തനിക്ക് വീട്  ലഭിച്ചെന്നും ധൈര്യമില്ലായ്മ കാരണം ഫെയ്ക്ക് ഐഡിയിൽ വന്ന് മോശം പരാമർശം നടത്തുന്നവരെ അവഗണിക്കുകയാണ് പതിവെന്നും രഹന കുറിപ്പിൽ വ്യക്തമാക്കുന്നു.

×