Advertisment

"രഹ്ന ഫാത്തിമ്മയുടെയും ,വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും വാർത്തയുടെ പുറകിലെ വികാരം "

author-image
സത്യം ഡെസ്ക്
New Update

കേരളത്തിൽ ഇപ്പോൾ , രെഹ്ന ഫാത്തിമയുടെ നഗ്നതയും വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെകുറിച്ചെടുക്കുന്ന പൃഥ്വിരാജിന്‍റെയും ആഷിക് അബൂന്‍റെയും സിനിമയെ കുറിച്ചുള്ള വാർത്തകളാണ് . കോറോണയുടെ പശ്ചാത്തലം മാറി പെട്ടെന്ന് എല്ലാവരുടെയും ശ്രദ്ധയെ വലിച്ചിഴച്ച പ്രധാന വാർത്തകളായി മാറിയതിന്റെ പിന്നിൽ മലയാളിയുടെ അറിവില്ലായ്മതന്നെയെന്ന് ഉറപ്പിച്ച് പറയാം ...

Advertisment

publive-image

എവിടെയാണ് നമ്മുടെ അറിവിന്റെ സമ്പാദ്യം ? ......

ആദ്യം നമ്മുക്ക് രെഹ്ന ഫാത്തിമ്മയുടെ കാര്യത്തിലേക്ക് കടക്കാം ...

വിഷയം : അവർ അവരുടെ നഗ്‌നത മകന്റെ മുൻപിൽ തുറന്നുകാട്ടി .

____________________________________________________________________

അവരുടെ മകന്റെ മുൻപിൽ അമ്മയെന്നരീതിയിൽ മുലയൂട്ടുന്നത് മുതൽ നഗ്‌നത പ്രദർശിപ്പിച്ച് കൊണ്ടുതന്നെയല്ലേ അവരുടെ ജീവിത യാത്ര . മുറിയടച്ച് മക്കളെ ലൈംഗിക മായി പീഡിപ്പിക്കുന്ന അച്ഛനും അമ്മയും നമ്മുടെ കേരളത്തിൽ ജീവിക്കുന്നുണ്ടോ ?. ഇല്ലയോ ? .എന്നെങ്കിലും നമ്മൾ അന്വേഷിച്ചിട്ടുണ്ടോ ? .

മേല്പറഞ്ഞ വിഷയത്തിലേക്ക് സത്യസന്ധമായി കടന്നു ചെല്ലുകയാണ് നമ്മുടെ ലക്ഷ്യമെങ്കിൽ രെഹനയെല്ലാം വെറും നിസ്സാര വർത്തകളാണെന്ന് മനസിലാക്കാം ..

ഇനി രണ്ടാമത്തെ വിഷയത്തിലേക്ക് കടക്കാം ..

വിഷയം :വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെകുറിച്ചെടുക്കുന്ന പ്രിത്വിരാജിന്റെയും ആഷിക് അബൂന്റെയും സിനിമ

______________________________________________________

ഇങ്ങനെ ഒരു സിനിമ എടുക്കുന്നത് കൊണ്ടുള്ള വിഷമം ആർക്കാണ് . ഏതെങ്കിലും സാധാരണക്കാരന് വല്ല വിഷമവും ഇതുകൊണ്ടുണ്ടോ ? . ചരിത്ര സിനിമകൾ ചരിത്രങ്ങളെ അടയാളപ്പെടുത്തി നമ്മളെ കാണിക്കും അതിൽ തിരുത്തലുകൾ ഉണ്ടാവില്ല . അതിൽ ആര്ക്കാണ് ഇത്ര വിഷമം . പിന്നെ സിനിമയുടെ വാണിജ്യ തന്ത്രമാണ് ഇതിനെ ഇത്രയും വർത്തയാക്കുന്നത് എന്ന് ആര്ക്കാണ് അറിയാത്തത് . നമ്മൾ ഇനിയും വിഡ്ഢി വേഷം കെട്ടി ആടുന്നത് എന്തിനു വേണ്ടി അഥവാ ആർക്ക് വേണ്ടി ?.

ഇന്ത്യയൊട്ടാകാം അഞ്ച് ലക്ഷത്തോളം പേർക്ക് കോവിഡ് എന്ന മഹാമാരി പിടിച്ചിരിക്കുന്നു , പതിനായിരത്തിലും അധികം പേർക്ക് ജീവൻ നഷ്ടമായിരിക്കുന്നു ഈ വേളയിലും നമ്മൾ ചർച്ച ചെയ്യപ്പെടേണ്ട വിഷയം ഏതാണ് ?.

അതിൽ നിന്നെല്ലാം നമ്മൾ ഊഹിക്കേണ്ടത് ജനങ്ങളെ തമ്മിലടിപ്പിക്കുക എന്നത് തന്നെ ആണ് ചിലരുടെയെങ്കിലും ലക്‌ഷ്യം . മാധ്യമങ്ങളെ ആദ്യം നിലയ്ക്ക് നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് വേണം കരുതാൻ .

മലയാളികൾക്കുള്ളിൽ വിദ്വെഷം പടർത്തുക എന്നത് ചിലരുടെയെങ്കിലും ലക്ഷ്യമായിരിക്കുമെന്ന് നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു .

നമ്മൾ സമാഹിരിച്ച മാനുഷിക നന്മകൾ എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കാം ഒപ്പം

കേരളത്തിൽ ഏതെങ്കിലും ഒരു ദിവസമെങ്കിലും മതവും രാഷ്ട്രീയവും കടന്നു വരാത്ത വാർത്തകൾ പുലരുന്ന പുലരിക്കായി നമുക്ക് കാത്തിരിക്കാം ....

 

publive-image

REKHANAFATHIMA
Advertisment