ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തയുടെ നിര്യാണത്തിൽ രമേശ്‌ ചെന്നിത്തല അനുശോചിച്ചു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, October 18, 2020

തിരുവനന്തപുരം :മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷൻ .ഡോ. ജോസഫ് മാർത്തോമ്മാ മെത്രോപ്പോലീത്ത തിരുമേനിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല അനുശോചിച്ചു.

കാലം ചെയ്ത തിരുമേനിയുമായി ദശാബ്ദങ്ങളുടെ ആത്മബന്ധമാണ് തനിക്ക് ഉണ്ടായിരുന്നത്. മാർത്തോമ സഭയുടെ ആത്മീയവും, ഭൗതികവുമായ വളർച്ചക്കും, ഉയർച്ചക്കുമായി എക്കാലവും നിലകൊണ്ട പുരോഹിത ശ്രേഷ്ഠനായിരുന്നു ഡോ ജോസഫ് മാർത്തോമാ മെത്രാപോലിത്ത.

അദ്ദേഹത്തിന്റെ വിടവാങ്ങലിലൂടെ മാർത്തോമാ സഭക്കും, കേരളീയ സമൂഹത്തിനും വഴികാട്ടിയായി വർത്തിച്ച ഉജ്വല വ്യക്തിത്വത്തെയാണ് നഷ്ടമായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.

×