കൈത്തോട്ടില്‍ കാല്‍വഴുതി വീണ ഒന്നര വയസുകാരിയെ രക്ഷിച്ച നാലുപേരെ ജോസ് കെ മാണി എംപി നേരിട്ടെത്തി ആദരിച്ചു

സുനില്‍ പാലാ
Wednesday, June 24, 2020

മല്ലികശേരി പൊന്നൊഴുകുംതോടിന് സമീപം കൈത്തോട്ടില്‍ കാല്‍വഴുതി വീണ തെരേസ എന്ന ഒന്നര വയസുകാരിയെ രക്ഷിച്ച ആനന്ദ് സുബാഷ്, നിഖില്‍ മാത്യു, ഡയോണ്‍ നോബി, റെയോണ്‍ നോബി എന്നീ വിദ്യാര്‍ത്ഥികളെ ജോസ് കെ മാണി എംപി നേരിട്ടെത്തി ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

ഇത്തരം അനുമോദന ചടങ്ങുകള്‍ കുട്ടികള്‍ക്ക് പ്രോത്സാഹനവും സമൂഹത്തിന് വലിയ സന്ദേശവും നല്‍കുമെന്ന് ജോസ് കെ. മാണി പറഞ്ഞു. കുട്ടികളുടെ ധീരമായ പ്രവര്‍ത്തനം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചന്‍ താമരശേരി അധ്യക്ഷത വഹിച്ചു. യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജന്‍ തൊടുക, പഞ്ചായത്തംഗങ്ങളായ തോമി കപ്പിലുമാക്കല്‍, ലൗലി ടോമി, ജോണി പനച്ചിക്കല്‍, സൈനു കുന്നത്തുപുരയിടം, സില്‍സണ്‍ പതിപ്പള്ളില്‍, തോമസ് ആയിലുകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു

×