/sathyam/media/post_attachments/wNmDSdbj0HwWQKgX4aGM.jpg)
കുവൈറ്റ് സിറ്റി: കൊവിഡ് വ്യാപനം മൂലം നിര്‍ത്തിവച്ച വാണിജ്യ വിമാനസര്‍വീസുകള്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ പുനരാരംഭിക്കുമെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസ്‌റം പറഞ്ഞു.
വിമാനസര്‍വീസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനായി മൂന്ന് ഘട്ടങ്ങളായുള്ള പദ്ധതി മന്ത്രിസഭ അംഗീകരിച്ചിരുന്നു. ആദ്യഘട്ടത്തില്‍ പരമാവധി 30 ശതമാനം പേരെ ഉള്‍പ്പെടുത്തിയാകും സര്‍വീസ് നടത്തുക.