നിയന്ത്രണം വിട്ട് അമിത വേഗത്തിൽ വരുന്ന റോഡ് റോളർ; എതിരെ കാൽനടയാത്രക്കാരോ മറ്റു വാഹനങ്ങളോ ഉണ്ടായിരുന്നെങ്കിൽ സംഭവിച്ചേക്കാമായിരുന്നത് വൻ ദുരന്തം! തിരുവനന്തപുരത്ത് നടന്നത്…

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, September 12, 2020

നിയന്ത്രണം വിട്ട് അമിതവേഗത്തിൽ വരുന്ന റോഡ് റോളർ, എതിരെ കാൽനടയാത്രക്കാരോ മറ്റു വാഹനങ്ങളോ ഉണ്ടായിരുന്നെങ്കിൽ സംഭവിച്ചേക്കാമായിരുന്നത് വൻ ദുരന്തം. കഴിഞ്ഞ ദിവസം തിരുവനന്തപുരം ചെമ്പഴന്തി അണിയൂരിലാണ് അപകടം നടന്നത്.

റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളെ ഇടിക്കാതെ റോഡ് റോളർ വീട്ടുചുമരും കടയും ഇടിച്ചു തകർക്കുകയായിരുന്നു. അപകടത്തിൽ തയ്യൽ കടയുടമ തങ്കമണിക്ക് പരിക്കേറ്റു. ചെമ്പഴന്തിയിൽ ജോലി കഴിഞ്ഞ് വെഞ്ഞാറമൂട്ടിലേക്ക് പോകവെയാണ് വാഹനം നിയന്ത്രണംവിട്ട് റോഡിന് ഇടതു വശത്തുള്ള വീട്ടിലേക്ക് ഇടിച്ചു കയറിയത്.

വെഞ്ഞാറമൂട് സ്വദേശിയുടെ റോളറാണ് നിയന്ത്രണം വിട്ട് ഇടിച്ച് കയറിയത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാഹചര്യം വ്യക്തമല്ല. ആ സമയത്ത് റോഡിലൂടെ കൂടുതൽ വാഹനങ്ങൾ വരാത്തത് വലിയ അപകടം ഒഴിവാക്കി. ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

×