പുറത്താക്കാനുള്ള കാരണം അറിയില്ല; ആളും അർഥവുമില്ലാത്ത പാർട്ടിയല്ല കേരള കോൺഗ്രസ് (എം) ; ജോസ് പക്ഷം വഴിയാധാരമാകില്ല, ഞങ്ങളെവിടെയും പോകില്ല, ജനാധിപത്യ പക്ഷത്തോടൊപ്പം നിൽക്കുമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ

ന്യൂസ് ബ്യൂറോ, കോട്ടയം
Monday, June 29, 2020

കോട്ടയം: കേരള കോണ്‍ഗ്രസ് എം മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ പ്രതികരണവുമായി റോഷി അസ്റ്റിന്‍ എംഎല്‍എ. യുഡിഎഫ് നടപടി ഖേദകരമെന്ന് എംഎല്‍എ പ്രതികരിച്ചു. കേരള കോൺഗ്രസ് ഒരു അപരാധവും ചെയ്തിട്ടില്ല.യുഡിഎഫിൽനിന്ന് പുറത്താക്കാനുള്ള കാരണം അറിയില്ല.

യുഡിഎഫ് തീരുമാനം ചതിയും പാതകവുമാണ്. ജോസ് പക്ഷം വഴിയാധാരമാകില്ല. എല്ലാ ജില്ലകളിലും പ്രവർത്തകരുള്ള പാർട്ടിയാണ്. യുഡിഎഫ് തീരുമാനം ദുഖകരമാണ്. യുഡിഎഫ് യോഗത്തിൽ ഞങ്ങളും പങ്കെടുക്കേണ്ടതാണ്. ഏത് യോഗത്തിലാണ് തീരുമാനമുണ്ടായതെന്ന് അറിയില്ലെന്നും റോഷി പറഞ്ഞു.

മറ്റു മുന്നണിയിലേക്ക് പോകുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടില്ല. ആളും അർഥവുമില്ലാത്ത പാർട്ടിയല്ല കേരള കോൺഗ്രസ് (എം) യുഡിഎഫിനായി ഒട്ടേറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഞങ്ങളെവിടെയും പോകില്ല. ജനാധിപത്യപക്ഷത്തോടൊപ്പം നിൽക്കുമെന്നും റോഷി പറഞ്ഞു.

×