മെറ്റിയർ 350 സെപ്റ്റംബർ 22-ന് ബൈക്ക് വിപണിയിൽ ഇടംപിടിക്കുമെന്ന് സൂചന . അരങ്ങേറ്റത്തിന് മുന്നോടിയായി മെറ്റിയർ 350-യെക്കുറിച്ചുള്ള രസകരമായ പുതിയ വിശദാംശങ്ങൾ റൈഡർ ലാൽഎന്നയൂട്യൂബ് ചാനൽ പുറത്തുവിട്ടിരിക്കുകയാണ്. J1D എന്ന രഹസ്യനാമമുള്ള തീർത്തും പുതിയ പ്ലാറ്റ്ഫോമിലാണ് മോട്ടോർസൈക്കിൾ നിർമിച്ചിരിക്കുന്നത്.
/sathyam/media/post_attachments/Wnv1PSoo20sLZPbnqdtL.jpg)
അതോടൊപ്പം കൂടുതൽ കാര്യക്ഷമമായി സജ്ജീകരിച്ചിരിക്കുന്ന തികച്ചും പുതിയ 350 സിസി എയർ-കൂൾഡ് മോട്ടോർ ഉപയോഗിക്കുന്ന പുതിയ ‘UCE350' ശ്രേണിയിലെ ആദ്യത്തെ മോഡലാകും മെറ്റിയർ 350. പുതുതലമുറ ക്ലാസിക് 350 ഉൾപ്പെടെ വരാനിരിക്കുന്ന മോഡലുകൾ ഇതേ എഞ്ചിനിലാകും പൂർത്തിയാക്കുക.
പുതിയ വിശദാംശങ്ങൾ അനുസരിച്ച് മെറ്റിയർ 350-യുടെ ഈ പുതിയ ബിഎസ്-VI 350 സിസി എഞ്ചിൻ 20.2 bhp കരുത്തിൽ 27 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ക്ലാസിക് 350 പതിപ്പിന്റെ നിലവിലുള്ള 350 സിസി യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് ഏകദേശം 0.4 bhp പവർ കൂടുതലാണ്. എന്നാൽ ടോർഖിൽ ചെറിയ കുറവുണ്ട് എന്നത് ശ്രദ്ധേയമാണ്.