ശബരിമല നട കന്നിമാസ പൂജകള്‍ക്കായി ഇന്ന് തുറക്കും

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Wednesday, September 16, 2020

പത്തനംതിട്ട: ശബരിമല നട കന്നിമാസ പൂജകള്‍ക്കായി ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ നേതൃത്വത്തില്‍ മേല്‍ ശാന്തി സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.

കന്നി ഒന്നായ നാളെ പുലര്‍ച്ചെ 5 മണിക്ക് ശ്രീകോവില്‍ നട തുറന്ന് പൂജകള്‍ നടത്തും. കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണയും ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. കന്നി മാസ പൂജകള്‍ പൂര്‍ത്തിയാക്കി 21-ാം തീയതി നട അടയ്ക്കുകയും.

×