ശബരിമലയില്‍ ഒരുദിവസം അനുവദനീയമായ തീര്‍ത്ഥാടകരുടെ എണ്ണം ആയിരത്തില്‍ നിന്ന് ഉയര്‍ത്തുന്ന കാര്യം പരിശോധിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Sunday, November 22, 2020

തിരുവനന്തപുരം: ശബരിമലയില്‍ ഒരുദിവസം അനുവദനീയമായ തീര്‍ത്ഥാടകരുടെ എണ്ണം ആയിരത്തില്‍ നിന്ന് ഉയര്‍ത്തുന്ന കാര്യം പരിശോധിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു. എണ്ണം കുറച്ചുകൂടി വര്‍ദ്ധിപ്പിച്ചാലും സാമൂഹ്യ അകലം പാലിക്കാന്‍ പറ്റുമെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച്‌ ആയിരം പേരെയാണ് ഒരുദിവസം ദര്‍ശനത്തിന് വേണ്ടി കടത്തിവിടുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്കും പ്രവേശനം അനുവദിക്കുന്നുണ്ട്. വിര്‍ച്വല്‍ ക്യു സംവിധാനം വഴിയാണ് തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റും നിര്‍ബന്ധമാണ്.

×