തുലാമാസപൂജകള്‍ക്കായി ശബരിമല നട തുറന്നു

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Friday, October 16, 2020

ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ കെ സുധീർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു.

ഇന്ന് പ്രത്യേക പൂജകൾ ഒന്നും തന്നെ ഉണ്ടാകില്ല. രാത്രി 7.30 ന് ഹരിവരാസനം പാടി നട അടക്കും. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ഭക്തര്‍ സന്നിധാനത്ത് ദര്‍ശനത്തിനായി എത്തും. ആരെയും സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല. ദര്‍ശനം കഴിഞ്ഞാലുടന്‍ മടങ്ങണം.

×