കൊവിഡ് പോരാട്ടത്തിനിടയില്‍ ഗുജറാത്തില്‍ മരിച്ച ഡോക്ടര്‍ വിധിയുടെ ചിത്രം എന്ന പേരില്‍ പ്രചരിക്കുന്നത് നടി സംസ്‌കൃതി ഷേണായിയുടെ ഫോട്ടോ; വിശദീകരണവുമായി നടി

Monday, September 14, 2020

കൊവിഡ് പോരാട്ടത്തിനിടയില്‍ ഗുജറാത്തില്‍ മരിച്ച ഡോക്ടര്‍ വിധിയുടെ ചിത്രം എന്ന പേരില്‍ പ്രചരിക്കുന്നത് നടി സംസ്‌കൃതി ഷേണായിയുടെ ഫോട്ടോ. നടി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്. ​

”എനിക്ക് ഡോക്ടർ വിധിയെ അറിയില്ല, അങ്ങനെയൊരാൾ മരിച്ചിട്ടുണ്ടെങ്കിൽ പ്രണാമം. പക്ഷേ ഈ ചിത്രത്തിൽ കാണുന്ന വ്യക്തി ഞാനാണ്. അതുകൊണ്ടു തന്നെ എന്റെ ചിത്രം പ്രചരിപ്പിക്കുന്നത് നിർത്തണം”- സംസ്കൃതി ഫെയ്സ്ബുക്കിൽ കുറിച്ചു.

×