Advertisment

ഇവളെയൊക്കെ ഡല്‍ഹിയിലെ ബസില്‍ കൊണ്ടുപോയി ഇടണം, അന്നത്തെ അനുഭവം ഇവള്‍ക്കും വരണം'; കാര്യങ്ങൾ കൈവിട്ടു പോകുന്നു.. എന്റെ കുടുംബത്തെ വരെ ബാധിച്ച് തുടങ്ങിയിരിക്കുന്നു! സൈബര്‍ അക്രമിയെ വെറുതെ വിടില്ല; കേസിന് പോകുമെന്ന് സാനിയ അയ്യപ്പന്‍

author-image
ഫിലിം ഡസ്ക്
New Update

സിനിമയില്‍ വന്ന കാലം തൊട്ട് ഇന്നുവരെ ഏറ്റവുമധികം സൈബര്‍ ആക്രമണം നേരിട്ടിട്ടുള്ള യുവനടിമാരില്‍ ഒരാളാണ് സാനിയ അയ്യപ്പന്‍. മോഡേണ്‍ വസ്ത്രധാരണത്തിന്റെ പേരില്‍ ഏറെ സൈബര്‍ വിമര്‍ശനങ്ങള്‍ക്ക് ഇരയായിട്ടുള്ള വ്യക്തി കൂടിയായ സാനിയ തനിക്ക് നേരെ അശ്ലീല കമന്റുമായി എത്തിയവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ ഒരുങ്ങുകയാണ്.

Advertisment

publive-image

സാധാരണ മോശം കമെന്റുകൾ കണ്ടാൽ അത് മൈൻഡ് ചെയ്യാതെ പോകുമായിരുന്നുവെന്നും ഇപ്പോൾ കാര്യങ്ങൾ കൈവിട്ടു തന്റെ കുടുംബത്തെ വരെ ബാധിച്ചെന്നും സാനിയ പറയുന്നു. തന്റെ ഡ്രെസ്സിംഗിലോ ഫോട്ടോ ഷൂട്ടിലോ വീട്ടിൽ ആർക്കും പരാതിയില്ലന്നും എന്നാൽ ചില മോശം കമെന്റുകൾ വീട്ടുകാരെ വേദനിപ്പിച്ചുവെന്നും തന്നെ ഡൽഹിയിലെ ബസിൽ കൊണ്ട് ഇടണം ഇവൾക്കും ആ അവസ്ഥ വരണമെന്ന ഒരു കമന്റ്‌ വന്നു.

ഡൽഹിയിൽ നടന്ന ആ സംഭവം തനിക്കും വരണമെന്ന കമന്റ്‌ വായിച്ചിട്ട് ആദ്യമായ് ഡ്രസ്സിങ്ങിൽ അല്പം ശ്രദ്ധിക്കണമെന്ന് അമ്മയും അച്ഛനും പറഞ്ഞുവെന്നും, ഇത്തരം കമന്റ്‌ ഇടുന്ന ഒരാളെ എങ്കിലും നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്നാൽ അത് മറ്റുള്ളവർക്ക് മാതൃകയാകുമെന്നും താരം പറയുന്നു.

ഇവളെയൊക്കെ ഡല്‍ഹിയിലെ ബസില്‍ കൊണ്ടുപോയി ഇടണം അന്നത്തെ അനുഭവം ഇവള്‍ക്കും വരണം'. ഞാനിട്ട വസ്ത്രത്തിന്റെ പേരിലാണോ ഇങ്ങനെയൊക്കെ പറയാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.എന്ത് തന്നെയാണെങ്കിലും ഒരാളുടെ വസ്ത്രധാരണത്തിലൂടെയല്ല അയാളുടെ സ്വഭാവവും പേഴ്‌സണാലിറ്റിയും തിരിച്ചറിയേണ്ടത്. പിന്നെ ഡല്‍ഹിയിലെ സംഭവം നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്, ആ പെണ്‍കുട്ടി നേരിട്ടതും.

അത്രയും ക്രൂരമായ ഒരു സംഭവത്തോട് എങ്ങനെയാണ് എന്നെ ഇവര്‍ക്ക് കമ്പയര്‍ ചെയ്യാന്‍ തോന്നുന്നത്. ഇതുവരെയുള്ള എല്ലാ കമന്റുകളും ഞാന്‍ ചിരിച്ചുതള്ളിയിട്ടേയുള്ളൂ. പക്ഷേ ഇത് വെറുതെ വിടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഇങ്ങനെ പറഞ്ഞവന്‍ ആരായാലും പുറത്തുവരണം. അത് എത്രത്തോളം വിജയിക്കും എന്നൊന്നും എനിക്കറിയില്ല.

എങ്കിലും ആളെ ഒന്ന് കാണണം എന്നുണ്ട്, ഞാന്‍ ഒരു ചെറിയ വസ്ത്രം ഇട്ട് കണ്ടത് കൊണ്ടാണോ നിങ്ങള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ തോന്നുന്നത് എങ്കില്‍, നിങ്ങളുടെ അമ്മയോ പെങ്ങളോ ഭാര്യയോ ആണ് ആ സ്ഥാനത്തെങ്കില്‍ ഇങ്ങനെ പറയുമോ എന്ന് അയാളോട് എനിക്ക് ചോദിക്കണം. താരം പറയുന്നു.

film news saniya eyyappan
Advertisment