ശശി തരൂരിന് ഒരിക്കലും ഒരു കൊടിക്കുന്നിലാകാൻ കഴിയില്ല. മുല്ലപ്പള്ളിക്കോ മുരളീധരനോ ഒരിക്കലും ഒരു ശശി തരൂരാകാനും കഴിയില്ല. ഗസ്റ്റ് ആര്‍ട്ടിസ്റ്റ് എന്ന് – മഹാത്മാ ഗാന്ധി മുതല്‍ മന്‍മോഹന്‍ സിങ് വരെയുള്ള കോണ്‍ഗ്രസിലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റുകളെ കുറിച്ച് കൊടുക്കുന്നിലിനറിയുമോ ? – ദാസനും വിജയനും

ദാസനും വിജയനും
Sunday, August 30, 2020

Mr Kodikkunnil Dont persist afresh – ശശി തരൂരിന്റ ഭാഷയിൽ പറഞ്ഞാൽ ഇനി ഇതാവർത്തിക്കരുത് . നിങ്ങളൊക്കെക്കൂടി ഉണ്ടാക്കിയ കോലാഹലങ്ങളായിരുന്നു സരിതയും ഷാലുമേനോനും കരിക്കുംവെള്ളവും ഉത്‌ഘാടനവും ഡൽഹിയാത്രയും ഒക്കെയും. ശാലുവിന്‍റെ വീട്ടിലെ കിടക്കയില്‍ ഇരിക്കുന്ന ഫോട്ടോ മറന്നുകാണില്ലല്ലോ ?

അതിൽ നിന്നും ഒരു മോചനം സ്വപ്നയായി ദൈവം ഇട്ടു തന്നപ്പോൾ ആ വിഷയത്തെ കുറിച്ചൊന്നും പറയാതെ കൂടെയുള്ളവന്റെ നെഞ്ചത്തേക്ക് കയറിയുള്ള അങ്ങയുടെ ആക്രമണം അതും ആ മഹാനായ അംബേദ്‌കർ ജനിച്ച നാളിൽ തന്നെ ചെയ്തത് മഹാ വങ്കത്തരമായിപ്പോയി.

പഴയ ദാരിദ്ര്യമൊക്കെ ഇനിയെന്തിന്  !

താങ്കളേപ്പൊലുള്ളവന്മാരെ ജയിപ്പിച്ചു വിട്ടവർക്ക് ഒരു അബദ്ധമായി തോന്നിപ്പിക്കുന്ന കളികളാണ് താങ്കളും താങ്കളുടെ ശിങ്കിടികളും കളിച്ചുകൂട്ടുന്നത്. താങ്കള്‍ പാര്‍ട്ടിയെക്കൊണ്ടു നേട്ടമുണ്ടാക്കി എന്നല്ലാതെ തിരിച്ച് പാര്‍ട്ടിക്കു താങ്കള്‍ എന്താണ് ചെയ്തു കൊടുത്തത് ?

സംവരണത്തിന്റെ മറവില്‍ 1989 മുതല്‍ തുടര്‍ച്ചയായി താങ്കള്‍ എംപിയാണ്. മറിച്ച് താങ്കളുടെ സമുദായത്തില്‍ നിന്നും ഒരാള്‍ കോണ്‍ഗ്രസില്‍ വളര്‍ന്നുവരാന്‍ താങ്കള്‍ സമ്മതിച്ചിട്ടുണ്ടോ ? അങ്ങനെ വളര്‍ന്നു വരാന്‍ ശ്രമിച്ചവരെ പാര വച്ച് താങ്കള്‍ ഇല്ലാതാക്കിയിട്ടുമുണ്ട്. യുവ നേതാവായിരുന്ന പി വി ശ്രീനിജന്‍റെ അനുഭവം ആരും മറന്നിട്ടില്ല.

ആ സുരേഷ് അല്ലല്ലോ ഇന്നത്തെ കൊടുക്കുന്നില്‍ സുരേഷ് !

അതൊക്കെ പോട്ടെ എത്ര പിന്നോക്കക്കാരെ താങ്കള്‍ മന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചിട്ടുണ്ട് എന്നു പറയുമോ ? പിന്നെ കഴിഞ്ഞ ദിവസം നിങ്ങള്‍ ഒരു ക്ഷമാപണ പോസ്റ്റ് ഇട്ടുകണ്ടു. പഴയ ദാരിദ്രവും ഇല്ലായ്മയുടെ കഥകളും വിശന്നു നടന്ന ബാല്യവുമൊക്കെ. എല്ലാം ശരിയാണ്. അത് ജനങ്ങള്‍ക്കും അറിയാം.

പക്ഷേ ആ സുരേഷ് അല്ലല്ലോ കൊടുക്കുന്നിലെ ഇന്നത്തെ കൊടുക്കുന്നില്‍ സുരേഷ് ! പഴയ വാശി തീര്‍ക്കാനായിരിക്കാം അങ്ങ് കുറെക്കാലമായി വലിയ മുതലാളിയാണ്, മുതലാളി എന്നു പറഞ്ഞാല്‍ പോരാ കോടീശ്വരന്‍ !

അങ്ങ്  വെളിപ്പെടുത്തിയ ആസ്തിയാണത്. അതെങ്ങനെ ഉണ്ടാക്കി ? ഞങ്ങള്‍ക്ക് അറിയാവുന്ന വരുമാനം താങ്കള്‍ക്കുള്ളത് എംപി എന്ന നിലയിലാണ്. ആ ശമ്പളംകിട്ടിയ കാശെല്ലാം പഴയ കുടുക്കയിലിട്ട് സ്വരുക്കൂട്ടിയത് അല്ലല്ലോ അതെല്ലാം. അതേക്കുറിച്ച് ഒരന്വേഷണം നടത്തിയാലോ ?

തരൂരാണ് യോഗ്യന്‍ ?

ശശി തരൂർ , കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകുവാൻ ഇപ്പോൾ കുപ്പായം തയ്പ്പിച്ചു വെച്ചിരിക്കുന്നവരേക്കാൾ ഏറ്റവും യോജ്യൻ , കേരളത്തിലെ കോൺഗ്രസ്സിലെ തന്തക്ക് പിറന്നവൻ എന്നൊക്കെ പറയാവുന്ന വ്യക്തിത്വം. ഇവിടത്തെ ഈ കൊണാപ്പന്മാർ എത്ര കുരച്ചാലും ശശി തരൂരിനെ ഒരു കൊടിക്കുന്നിലാക്കുവാൻ സോഷ്യൽ മീഡിയ സമ്മതിക്കില്ല ,

ഇവിടെ ഇപ്പോൾ നടക്കുന്നത് നൂറു ശതമാനവും അസൂയയാണ്. ഇവിടെ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ചിലർക്കൊക്കെ പഴയ ആ തറവാടിത്തം ഉറഞ്ഞു പൊന്തിയിരിക്കുന്നു.

നിങ്ങളൊക്കെ ഒരു കാര്യം മനസിലാക്കുന്നത് നന്ന് , ചാനലുകാരായ ചാനലുകാരും പത്രക്കാരും എഴുതിയും കാണിച്ചും നാശകോശമാക്കിയ നിങ്ങളുടെയൊക്കെ ഇമേജ് തിരിച്ചുകൊണ്ടുവന്നതും ലക്ഷക്കണക്കിന് വോട്ടുകൾ തന്നു ജയിപ്പിച്ചെടുത്തതും നൂറു ശതമാനവും സോഷ്യൽ മീഡിയയുടെ കരുത്ത് മാത്രമാണ് .

മാധ്യമങ്ങളല്ല വലുതാക്കിയത് സോഷ്യൽ മീഡിയ

അതിന്റെയൊക്കെ തെളിവാണ് ഉണ്ണിത്താനും മുരളീധരനും പ്രതാപനും ഈഡനും ആരിഫും ഒക്കെ അനുഭവിച്ചത്‌ . വടകരയിൽ മുരളിധരനെ സ്വീകരിക്കുവാൻ ആളെകൂട്ടിയത് ചാനലുകാരല്ല, പത്രക്കാരല്ല, എല്ലാം സോഷ്യൽ മീഡിയയിലെ ഗ്രൂപ്പുകളാണ്.

അത് നന്നായി പ്രതാപനും അറിയാം . പ്രതാപൻ ജയിക്കില്ലെന്ന് പറഞ്ഞതും ചാനലുകാരാണ് . ഒരിക്കലും ജയിക്കില്ലെന്ന് പാർട്ടി പറഞ്ഞപ്പോഴും പാലക്കാട്ടെ ശ്രീകണ്ഠൻ ജയിക്കുമെന്ന് ഉറപ്പിച്ചത് സോഷ്യൽ മീഡിയ മാത്രമാണ് .

ഈ ശശി തരൂരരാണ് ഇന്റൻർനെറ്റ് എന്താണെന്നും ട്വിറ്റര് എന്താണെന്നും ഒക്കെ കോൺഗ്രസ്സുകാരെയും മലയാളികളെയും പഠിപ്പിച്ചത്. എന്നിട്ടും ആ മനുഷ്യനെ ആദ്യമേ ഒറ്റപ്പെടുത്തി ഒതുക്കി നിർത്തി .

സോണിയാഗാന്ധിക്ക്‌ സ്വൽപ്പം വിവരമുള്ളതുകൊണ്ട് അദ്ദേഹത്തെ സംരക്ഷിച്ചു നിർത്തി . അന്നൊന്നും ഒരു ബിജെപിക്കോ മോദിജിക്കോ പിണറായിക്കോ കെ മുരളീധരനോ പ്രതാപനോ സോഷ്യൽ മീഡിയ എന്താണെന്ന് അറിയില്ലായിരുന്നു .

മുല്ലപ്പള്ളിയായാലും മുരളീധരനായാലും ഇക്കളി നിർത്തണം 

ബരാക്ക് ഒബാമയാണ് സോഷ്യൽ മീഡിയയയെ ആദ്യമായി ഉപയോഗപ്പെടുത്തി ഭരണത്തിൽ കയറിയത് . അന്നൊക്കെ എല്ലാവര്ക്കും ഈ കംപ്യുട്ടറിനോടും സോഷ്യൽ മീഡിയയോടും ഫേസ്ബുക്കിനോടും ട്വിറ്ററിനോടും ഒക്കെ പുച്ഛമായിരുന്നു .

ഇന്നിപ്പോൾ ഇതില്ലാതെ ഇവന്മാർക്കൊന്നും ഉറക്കം വരില്ലായിരുന്നു. പാർട്ടിയിൽ നിന്നും കൊഴിഞ്ഞുപോകുന്ന യുവതലമുറയെയും വിവരവും വിദ്യാഭ്യാസവും ഉള്ളവരെയും പിടിച്ചു നിർത്തുവാൻ ശശി തരൂർ പോലെയുള്ളവർ ആവശ്യമാണ്.

ഒരു കൂട്ടം കുത്തക നേതാക്കന്മാർ കാലങ്ങളായി കുറെ സീറ്റുകൾ പിടിച്ചുവെച്ചുകൊണ്ട് അധികാരം വരുമ്പോൾ മന്ത്രിക്കുപ്പായം തയ്പ്പിച്ചു ഡൽഹിക്ക് പറന്നപ്പോൾ , പത്തുകൊല്ലം ഭരിക്കുവാൻ കിട്ടിയിട്ടും പാർട്ടിയെ വളർത്താതെ സ്വന്തം സ്ഥാനങ്ങൾ വളർത്തിയപ്പോൾ സംഭവിച്ച ക്ഷീണമാണ് ഇന്നിപ്പോൾ പാർട്ടി നേരിടുന്നത് .

അസൂയ ആപത്ത് 

ഇത്രയും വിവാദങ്ങൾ കേരളത്തിൽ ഭരണത്തിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും വന്നപ്പോൾ കേവലം ഒരു പ്രസ്താവനയോ ഒരു പോസ്റ്ററോ സോഷ്യൽ മീഡിയയിൽ ഇടാതെ ശശി തരൂരിനെപ്പോലുള്ള കോൺഗ്രസ്സിന്റെ നന്മമരങ്ങളെ ആക്രമിക്കുന്ന രീതി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആയാലും കൊടിക്കുന്നിൽ സുരേഷ് ആയാലും കെ മുരളീധരൻ ആയാലും നിർത്തുന്നതാണ് നല്ലത്.

ശശി തരൂര്‍ ലോകം സ്നേഹിക്കുന്ന നേതാവാണ്. മുല്ലപ്പള്ളിയോ ? ഒരു മണ്ഡലം കമ്മിറ്റിയുടെ പിന്തുണയില്ലാതെ മുകളില്‍ നിന്നും കെട്ടിയിറക്കിയവന്‍ !

സോഷ്യല്‍ മീഡിയയില്‍ സജീവമായ മറ്റൊരു പ്രമുഖന്‍ പറഞ്ഞത് കേള്‍ക്കുക , തരൂരിനെ ഞങ്ങള്‍ താരതമ്യം ചെയ്യുന്നത് കേരളത്തിലെ നേതാക്കളുമായല്ല , ബരാക് ഒബാമയും യു എന്‍ സെക്രട്ടറി ജനറലും പോലുള്ളവരുമായിട്ടാണെന്ന്. ആ വ്യക്തിയെയാണ് കൊടുക്കുന്നില്‍ വിമര്‍ശിക്കുന്നത്, ഗസ്റ്റ് ആര്‍ട്ടിസ്റ്റ് എന്ന്.

മഹാത്മാ ഗാന്ധി മുതല്‍ മന്‍മോഹന്‍ സിങ് വരെയുള്ള കോണ്‍ഗ്രസിലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റുകളെ കുറിച്ച് കൊടുക്കുന്നിലിനെന്തറിയാം !

അസൂയ നല്ലതാണ് , അത് പ്രകടിപ്പിക്കേണ്ടത് എതിരാളികളോടാണ് . അല്ലാതെ സ്വന്തം കുടുംബത്തിൽ അസൂയ കാണിച്ചുകൊണ്ട് പല്ലുകൾ കുത്തി മണപ്പിക്കുവാൻ തുടങ്ങിയാൽ 2004 ലോക്സഭാ തിരഞ്ഞെടുപ്പൊക്കെ ഓർമ്മിക്കേണ്ടിവരും .

ഇന്നേക്ക് ഇത്രമാത്രം

മേലാൽ ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് പ്രസ്താവനകളുമായി വന്നാൽ പിച്ചിച്ചീന്തുമെന്ന് പറഞ്ഞുകൊണ്ട് ബൂത്ത് പ്രസിഡന്റ് ദാസനും അനാവശ്യ വിവാദങ്ങളിൽ മാപ്പ് പറഞ്ഞുകൊണ്ട് തടിയൂരുവാൻ ഉപദേശിച്ചുകൊണ്ട് മണ്ഡലം പ്രസിഡണ്ട് വിജയനും

×