Advertisment

കോവിഡിനെ നേരിടുന്നതിൽ മോദി പരാജയപ്പെട്ടു, പാക്ക് വേദിയിൽ വിമർശനവുമായി ശശി തരൂർ

New Update

ഡൽഹി: ലാഹോർ സാഹിത്യോത്സവത്തിൽ മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. കോവിഡ് നേരിടുന്നതിൽ മോദി സർക്കാർ പരാജയമാണെന്നാണ് തരൂരിന്റെ ആരോപണം.

Advertisment

publive-image

കോവിഡ് 19 സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞ ഫെബ്രുവരിയിൽ മുന്നറിയിപ്പ് നൽകിയതാണെന്നും എന്നാൽ പ്രധാനമന്ത്രി മോദി അതനുസരിച്ച് പ്രവർത്തിച്ചില്ലെന്നും തരൂർ കുറ്റപ്പെടുത്തി.

സാഹിത്യോത്സവത്തിൻ്റെ ഭാഗമായി നടത്തിയ വെർച്ച്വൽ പ്രസംഗത്തിലായിരുന്നു ശശി തരൂരിൻ്റെ വാക്കുകൾ. "ഇന്ത്യയിലെ സർക്കാർ നന്നായി പ്രവർത്തിക്കുന്നില്ല, അത് ജനങ്ങൾക്ക് അറിയാം. കോവിഡ് 19നെ ഗൗരവത്തിലെടുക്കണമെന്നും അല്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതമുണ്ടാകുമെന്നും ഫെബ്രുവരി മാസത്തിൽ തന്നെ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. അതിൻ്റെ ക്രെഡിറ്റ് അദ്ദേഹത്തിന് കൊടുക്കണം", തരൂർ പറഞ്ഞു.

തബ്ലീഗി ജമാഅത്ത് സമ്മേളനത്തെക്കുറിച്ചും ശശി തരൂർ പ്രസംഗത്തിൽ പരാമർശിച്ചെന്ന് റിപ്പോർട്ടുണ്ട്. മുസ്ലീങ്ങൾക്കെതിരായ വിദ്വേഷ പ്രചാരണത്തിന് തബ്ലീഗി ജമാഅത്ത് സമ്മേളനത്തെ ഉപയോഗിച്ചെന്നാണ് തരൂരിന്റെ ആരോപിച്ചു. എന്നാൽ തരൂർ 'ആഗോളതലത്തിൽ ഭാരതത്തെ അപകീർത്തിപ്പെടുത്തുകയാണെന്ന്' ബിജെപി ആരോപിച്ചു.

sasi tharoor pm modi
Advertisment