റിയാദില്‍ വാഹനഅപകടത്തില്‍ മരണപെട്ട ശശികുമാറിന്‍റെ കുടുംബത്തിന് സഹായം കൈമാറി.

Wednesday, September 16, 2020

റിയാദിൽ  ആഗസ്റ്റ് 13ന് ഉണ്ടായ വാഹന അപകടത്തില്‍  മരണമടഞ്ഞ നെയ്യാറ്റിൻകര വെള്ളറട സ്വദേശി ശശികുമാറിന്‍റെ കുടുംബത്തിനുവേണ്ടി റിയാദിലുള്ള സുഹൃത്തുക്കൾ ചേർന്ന് സ്വരൂപിച്ച മൂന്നുലക്ഷം രൂപ ശശികുമാറിന്‍റെ കുടുംബത്തിന് കൈമാറി.

സാമ്പത്തികമായി ഏറെ കഷ്ട്ടതയിലായിരുന്നു ശശികുമാറിന്റെ കുടുംബത്തെ സഹായിക്കുന്നതി നായി  മുൻകൈയ്യെടുത്ത സുരേഷ് ചിമ്മണ്ടിക്ക് ശ്രീധരൻ നായർ ചെക്ക് കൈമാറി സുരേഷ് ലാൽ ഹരി കാരക്കോണം വിജയൻ നെയ്യാറ്റിൻകര രവി കാരക്കോണം എന്നിവർ പങ്കെടുത്തു.കഴിഞ്ഞ ദിവസം  ശശികുമാറിനെ വിധവ ശ്രീമതി ശ്രീലേഖക്ക് മൂന്ന് ലക്ഷം രൂപയുടെ ചെക്ക് വാർഡ് മെമ്പർ ശ്രീമതി വിജയയിൽ നിന്നും കൈപ്പറ്റി .തങ്ങളെ സഹായിക്കാന്‍ മുന്നോട്ടു വന്ന എല്ലാവരോടുമുള്ള നന്ദിയും കടപാടും അറിയിക്കുന്നതായി സശികുമാറിന്റെ കുടുംബം പറഞ്ഞു.

×