സൗഗത റോയ് ഉള്‍പ്പെടെയുള്ള നാല് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍; നിഷേധിച്ച് സൗഗത റോയി

നാഷണല്‍ ഡസ്ക്
Saturday, November 21, 2020

കൊല്‍ക്കത്ത: സൗഗത റോയ് ഉള്‍പ്പെടെയുള്ള നാല് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേരുമെന്ന് ബിജെപി എംപി അര്‍ജുന്‍ സിങ്. സുഗത റോയ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായി ഇപ്പോള്‍ ക്യാമറയ്ക്ക് മുമ്പില്‍ അഭിനയിക്കുകയാണെന്നും അര്‍ജുന്‍ സിങ് പറഞ്ഞു.

മമതയുമായി അകല്‍ച്ചയിലായ ബംഗാള്‍ ഗതാഗത മന്ത്രി സുബേന്ദു അധികാരിയും ബിജെപിയില്‍ ചേരണമെന്ന് അദ്ദേഹം പറഞ്ഞു. സുബേന്ദു അധികാരി പാര്‍ട്ടിയില്‍ തൃണമൂലില്‍ അധിക്ഷേപിക്കപ്പെടുകയാണെന്നും സുബേന്ദു ബിജെപിയില്‍ ചേര്‍ന്നാല്‍ തൃണമൂല്‍ തകരുമെന്നും അര്‍ജുന്‍ പറഞ്ഞു.

എന്നാല്‍ താന്‍ ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് സൗഗത റോയി രംഗത്തെത്തി. ബിജെപിയുടെ വ്യാജ പ്രചാരണങ്ങളുടെ ഭാഗമാണ് ഇത്തരം റിപ്പോര്‍ട്ടുകളെന്നായിരുന്നു സൗഗതയുടെ പ്രതികരണം.

×