Advertisment

കുവൈത്തിൽ കുടുങ്ങിക്കിടക്കുന്ന തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികളെ നാട്ടിലേക്ക് മടക്കി കൊണ്ടുവരാൻ നിർദ്ദേശം നൽകി സുപ്രീം കോടതി

New Update

publive-image

Advertisment

ദില്ലി: കൊവിഡ് പശ്ചാത്തലത്തിൽ കുവൈത്തിൽ കുടുങ്ങിക്കിടക്കുന്ന തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികളെ നാട്ടിലേക്ക് മടക്കി കൊണ്ടുവരാൻ നിർദ്ദേശം നൽകി. സുപ്രീം കോടതി അഭിഭാഷകൻ ജസ്റ്റിസ് എം. ആർ. ഷായാണ് കേന്ദ്ര സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

പ്രവാസികളുടെ പ്രതിസന്ധിയ്ക്ക് കേന്ദ്രസർക്കാർ പരിഹാരം കാണണമെന്നാണ് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള മൂന്നം​ഗ​ ബെഞ്ചിലെ അഭിഭാഷകൻ ജസ്റ്റിസ് എം. ആർ. ഷാ നിർദ്ദേശം നൽകിയത്.

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നീ വിമാനങ്ങൾ ഇതിനകം കുവൈത്തിൽ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് സർവ്വീസുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് അ‍ഡീഷണൽ സോളിസിറ്റർ ജനറൽ നടരാജ് വ്യക്തമാക്കി. ഇന്ത്യൻ പൗരന്മാർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് സർക്കാരിന് പൂർണ്ണ ഉത്തരവാദിത്വമുണ്ടെന്നുംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തെ പരാമർശിച്ച് നടരാജ് പറഞ്ഞു,

Advertisment