പഴവര്‍ഗങ്ങളെക്കുറിച്ച് പറയുമ്പോള്‍ പലരും അവഗണിക്കുന്ന ഒന്നാണ്സീതപ്പഴത്തിന്‍റെ പേര്. കസ്‌റ്റര്‍ഡ് ആപ്പിള്‍ എന്നറിയപ്പെടുന്ന സീതപ്പഴം ശരീരത്തിന് ഉന്മേഷവും ആരോഗ്യവും പകരുന്നതില്‍ കേമനാണ്. എന്നാല്‍ ഇതിന്‍റെ ഗുണങ്ങള്‍ തിരിച്ചറിയാനും മനസിലാക്കാനും ഭൂരുഭാഗം പേരും ശ്രമിക്കാറില്ല.
/sathyam/media/post_attachments/r9rIZoROHHzFfjuctjpC.jpg)
വിറ്റാമിന്‍സി, എ, ബി6 എന്നീ പോഷകങ്ങള്‍ ധാരാളമടങ്ങിയ സീതപ്പഴം ക്ഷീണവും തളര്‍ച്ചയും പേശികളുടെ ശക്‌തിക്ഷയവും അകറ്റുന്നു. പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പര്‍, സോഡിയം തുടങ്ങിയ ധാതുക്കള്‍ അടങ്ങിയ ഈ പഴം തലച്ചോറിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും.
സ്ഥിരമായി സീതപ്പഴം കഴിക്കുന്നത്കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും വഴിമാറും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും അമിതവണ്ണം കുറയ്‌ക്കാനും ഇവ സഹായിക്കും. മെലിഞ്ഞവര്‍ തടികൂട്ടാന്‍ സീതപ്പഴം കഴിക്കുന്നതു ഗുണപ്രദമാകും.
സീതപ്പഴത്തില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ കുടലുകള്‍ക്കു സംരക്ഷണം നല്‍കുന്നു. കുടല്‍, കരള്‍ എന്നിവയെ സംരക്ഷിക്കാനും സ്തനാര്‍ബുദം തടയാനും സീതപ്പഴം സഹായിക്കും. ക്യാന്‍സറിനെ തടയുന്നതിനൊപ്പം പേശികള്‍ക്ക് ബലം വര്‍ദ്ധിപ്പിക്കുകയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനും സഹായിക്കുന്നു. ഊര്‍ജത്തിന്‍റെ കലവറയാണ് സീതപ്പഴം.