Advertisment

മധുരമൂറും സേമിയ സ്വീറ്റ് തയ്യാറാക്കാം

author-image
സത്യം ഡെസ്ക്
New Update

കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന മധുര പലഹാരമാണ് സേമിയ സ്വീറ്റ്. ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ്.

Advertisment

publive-image

ആവശ്യമുള്ള സാധനങ്ങള്‍

സേമിയ -2 1/ 2 കപ്പ്‌

പഞ്ചസാര -1 1 / 2 കപ്പ്‌

ചൂട് വെള്ളം -5 കപ്പ്‌

പാല്പ്പൊടി -3 ടേബിൾ ടീസ്പൂണ്‍

ഏലക്ക പൊടി -മുക്കാൽ കപ്പ്‌

നെയ്യ് - കാൽ കപ്പ്‌

അണ്ടിപരിപ്പ് -25 ഗ്രാം

കേസരി കളർ - ആവശ്യത്തിന്

ചുവടു കട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക. അതിലേക്കു 2 ടേബിൾ സ്പൂണ്‍ നെയ്യൊഴിച്ച് അണ്ടി പരിപ്പ് വറുത്തെടുക്കുക. ആ നെയ്യിൽ തന്നെ സേമിയ ചെറുതായൊന്നു ചൂടാക്കുക.ഇതിലേക്ക് 5 കപ്പ്‌ തിളച്ച വെള്ളമൊഴിച്ച് വേവിക്കുക .സേമിയ വെന്തു കഴിഞാൽ ഇതിലേക്ക് പഞ്ചസാര ചേർത്ത് കൊടുക്കാം,ഒപ്പം ആവശ്യത്തിനുള്ള കളറും.എല്ലാം കൂടി മിക്സ്‌ ചെയ്തെടുക്കുക.

നന്നായി കുറുകി വരുന്ന പാകം വരെ വഴറ്റുക. ഇതിലേക്ക് 3 ടേബിൾ സ്പൂണ്‍ പാല്പൊടി ചേർത്ത് നല്ല പോലെ മിക്സ്‌ ആക്കുക.ഏലക്ക പൊടിയും ചേർത്ത് കൊടുക്കാം.എല്ലാം കൂടി കുറുകി പാത്രത്തിൽ നിന്നും വരുന്ന സമയം വരെ വേവിക്കുക. പാത്രത്തിൽ നിന്നും വിട്ടു വരുന്ന പാകമായാൽ ബാകിയുള്ള നെയ് കൂടി ഇതിൽ ചേര്ക്കാം .

തീ അണച്ച് ഒരു പരന്ന പാത്രത്തിൽ അല്പം നെയ്യ് തടവി ഈ കൂട്ട് ഇതിലേക്കൊഴിച്ച് പരത്തി തണുക്കാൻ വെക്കുക. നല്ല പോലെ ഉറച്ചു കഴിഞാൽ ഇഷ്ട്ടമുള്ള ഷേപ്പിൽ മുറിച്ചെടുത്തു ഉപയോഗിക്കാം.

food semiya sweet
Advertisment