തെലങ്കാനയില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അനധികൃതമായി സമ്പാദിച്ചത് 70 കോടിയുടെ സ്വത്ത്‌

നാഷണല്‍ ഡസ്ക്
Thursday, September 24, 2020

ഹൈദരാബാദ്: തെലങ്കാനയില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അനധികൃതമായി സമ്പാദിച്ച 70 കോടിയുടെ സ്വത്ത് കണ്ടെത്തി. എസിപി യെല്‍മകുരി നരസിംഗ റെഡ്ഢിയാണ് അനധികൃതമായി സ്വത്ത് സമ്പാദിച്ചതെന്ന് അഴിമതി വിരുദ്ധ വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഹൈദരാബാദ്, വാറങ്കല്‍, നല്‍ഗോണ്ട, കരിംനഗര്‍, ജാങ്കോണ്‍, ആന്ധ്രാപ്രദേശിലെ അനന്ത്പൂര് എന്നീ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. അനന്ത്പൂരില്‍ രണ്ട് വീടുകളും 55 ഏക്കര്‍ കൃഷിഭൂമിയും രണ്ട് ബാങ്ക് ലോക്കറുകളിലായി 15 ലക്ഷത്തിലധികം രൂപയും റിയല്‍ എസ്റ്റേറ്റ് ബിസിനസിന്റെ രേഖകളും മറ്റും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

×