സാലറി കട്ട്: സെറ്റ്കോ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽഅധ്യാപകരും ജീവനക്കാരും പ്രതിഷേധ കൂട്ടായ്മ നടത്തി

ന്യൂസ് ബ്യൂറോ, പാലക്കാട്
Friday, September 25, 2020

പാലക്കാട്: സർക്കാരിൻ്റെ ധൂർത്തും പിൻവാതിൽ നിയമനങ്ങളും വഴിയുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കോവിഡ് മഹാമാരിയുടെ മറവിൽ സംസ്ഥാന
ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം വീണ്ടും നിർബന്ധപൂർവ്വം പിടിച്ചെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സ്റ്റേറ്റ് എംപ്ലോയീസ്& ടീച്ചേഴ്സ് കോൺഫെഡറേഷൻ (സെറ്റ്കോ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് കലക്ട്രേറ്റിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.

മുസ്ലിം ലീഗ് ജില്ലാ സീനിയർ വൈസ് പ്രസിഡണ്ട് എം.എം.ഹമീദ് ഉദ്ഘാടനം ചെയ്തു. സെറ്റ്കോ ജില്ലാ ചെയർമാൻ ഹമീദ് കൊമ്പത്ത് അധ്യക്ഷനായി.

സി.കെ.സി.ടി സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.പി.എം.സലാഹുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി കരീം പടുകുണ്ടിൽ,സെറ്റ്കോ ജില്ലാ കൺവീനർ അക്ബറലി പാറോക്കോട്, എസ്.ഇ.യു ജില്ലാ പ്രസിഡണ്ട് സി.പി.ഹംസ, കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട്, ജനറൽ സെക്രട്ടറി നാസർ തേളത്ത്, കെ.എ.ടി.എഫ് വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട് കെ.നാസർ, പെൻഷനേഴ്സ് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇ.എ. സുലൈമാൻ, കെ.രാജൻ, സി.എം.എ.സമദ്, ടി.ഹൈദരലി സി.ഖാലിദ്, എസ്.വൈ അസ് ലം, സി.പി.സൈനുദ്ദീൻ, സി.എച്ച്.സുൽഫിക്കറലി, കെ.കെ.എം.സഫുവാൻ,
ടി.ഷൗക്കത്തലി, ടി.എം.സാലിഹ്, എ.എസ് അബ്ദുൽസലാം, എം.കെ.സൈത് ഇബ്രാഹിം തുടങ്ങിയവര്‍ പ്രസംഗിച്ചു.

കെ.ഷാജി, നാസർ കല്ലടിക്കോട്, ടി.കെ.ഷുക്കൂർ, ടി.കെ.എം.ഹനീഫ, കെ.എ. മനാഫ്, കെ.എച്ച്.സുബൈർ, പി.പി.ഹംസ, ഒ.എ.മൊയ്തീൻ തുടങ്ങിയവർ നേതൃത്വം നൽകി.

ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യമാക്കുക, ലീവ് സറണ്ടർ ആനുകൂല്യം പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു.

×