വ്യത്യസ്ത വീടുകളിൽ കഴിയുന്ന ദമ്പതികൾ സെക്സിനായി ഒരുമിക്കാൻ പാടില്ല; ബ്രിട്ടനിലെ കർശനമായ ലോക്ക്ഡൗൺ വ്യവസ്ഥ

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Sunday, October 18, 2020

വ്യത്യസ്ത വീടുകളിൽ കഴിയുന്ന ദമ്പദികൾ സെക്സിനായി ഒരുമിക്കാൻ പാടില്ലെന്ന് ലണ്ടനിൽ പുതിയതായി നടപ്പാക്കുന്ന ലോക്ക്ഡൗൺ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. ലണ്ടൻ വരെ തെക്ക് ഭാഗത്തും നോർത്തേംബർലാൻഡ് വരെ വടക്കുഭാഗത്തുമുള്ള വീടുകളിലാണ് ഈ നിർദേശം നടപ്പാക്കുന്നത്. ഇതോടെ പ്രത്യേക വീടുകളിൽ താമസിക്കുന്ന ദമ്പതികൾക്ക് സ്വന്തം വീടുകളിലെത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയില്ല.

ടയർ ടു, ടയർ ത്രീ ലോക്ക്ഡൗണിന് കീഴിലുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന എല്ലാവർക്കും ഈ നിയമം ബാധകമാണ്. ഒരു സമയം ഒരു ലൈംഗിക പങ്കാളിയുമായി മാത്രം ബന്ധം പുലർത്തണമെന്നും ബയോ ബബിൾ നിർദേശത്തിൽ പറയുന്നു. പങ്കാളികളോടൊപ്പം താമസിക്കുന്നവരെ ഇതു ബാധിക്കില്ല. പക്ഷേ ലോക്ക്ഡൗണിന് മുമ്പ് വീടു വിട്ടവർക്ക് ഇനി ഇത് പിൻവലിക്കാതെ സ്വന്തം വീട്ടിലേക്ക് മടങ്ങാനാകില്ല.

അതേസമയം മാർഗനിർദേശം കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ പൊലീസിന് കിടപ്പുമുറിയിൽ പ്രവേശിക്കാനാകില്ലെന്നും നിയമം പറയുന്നു. ഇക്കഴിഞ്ഞ വേനൽക്കാലത്ത് രാജ്യം മുഴുവൻ ഈ നിയമം ആദ്യം നടപ്പാക്കിയിരുന്നു.

ഈ ആഴ്ച പ്രധാനമന്ത്രി വെളിപ്പെടുത്തിയ പുതിയ ലോക്ക്ഡൗൺ പദ്ധതി പ്രകാരം, ടയർ രണ്ട് – ഉയർന്ന റിസ്ക് – അല്ലെങ്കിൽ ടയർ ത്രീ – വളരെ ഉയർന്ന റിസ്ക് – പ്രദേശങ്ങളിൽ മറ്റൊരാളുടെ വീട്ടിൽ രാത്രി താമസിക്കാൻ കഴിയില്ല.

അതേസമയം ദമ്പതികൾ ഒരു ‘സ്ഥാപിത ബന്ധത്തിൽ’ ആണെങ്കിൽ രാത്രിയിൽ പരസ്പരം വീട്ടിൽ താമസിക്കാൻ ഇപ്പോഴും അനുവാദമുണ്ട്. എന്നിരുന്നാലും, ആരോഗ്യവകുപ്പ് ‘സ്ഥാപിതമായത്’ എന്നതിനെക്കുറിച്ച് കൂടുതൽ മാർഗ്ഗനിർദ്ദേശം നൽകിയിട്ടില്ല – ‘ബന്ധത്തിന്റെ പ്രാരംഭ ഘട്ടത്തിൽ’ ഉള്ളവർ സാമൂഹിക അകലം പാലിക്കാൻ കൂടുതൽ മുൻകരുതലുകൾ എടുക്കണമെന്ന് ഉദ്യോഗസ്ഥർ നിർദേശിക്കുന്നു.

×