Advertisment

ഷിഫാമലയാളി സമാജം ഫൗണ്ടേഴ്സ് "സേവനത്തിനൊരു സ്നേഹാദരവ് " സംഘടിപ്പിച്ചു

author-image
admin
New Update

റിയാദ് : ആതുരരംഗത്തു പ്രവൃത്തിക്കുന്ന ഡോക്ടർമാർക്കും നേഴ്സ്മാർക്കും  കോവിഡ് -19 പ്രതിസന്ധി ഘട്ടത്തിൽ ചെയ്‌ത സ്തുത്യർഹ സേവനത്തിനു ഷിഫാമലയാളിസമാജം ഫൗണ്ടേഴ്സ്    സേവനത്തിനൊരു സ്നേഹാദരവ്  എന്നപേരില്‍ ആദരവ് നല്‍കി.

Advertisment

publive-image

ഷിഫയിലെ റഹ്മാനിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന  രക്ഷാധികാരി ബാബു കൊടുങ്ങല്ലൂർ ആമുഖ പ്രസംഗം നടത്തി പ്രസിഡന്റ് സനൽ കുമാർ അദ്ധ്യക്ഷത വഹിച്ച ആദരവ് ചടങ്ങ് ഡോക്ടർ രാമചന്ദ്രൻ  ഉത്ഘാടനം നിർവഹിച്ചു.

publive-image

ഡോക്ടർ ആമിന സെറിൻ കോവിഡ് കാലത്തെ മുന്‍കരുതലുകളെ കുറിച്ച് സംസാരിച്ചു നേഴ്സ് സിന്ധു ഷാജി കോവിഡ് കാലത്തെ അവരുടെ അനുഭവങ്ങൾ  ചടങ്ങില്‍ വിവരിച്ചു ചടങ്ങിൽ ആദരിക്കപ്പെട്ട മറ്റ് നേഴ്സ്മാരും  അവരുടെയും അനുഭവങ്ങൾ പങ്ക് വച്ചു ചടങ്ങിന് അഫ്സൽ സ്വാഗതം വും  സെക്രെട്ടറി സുധി നന്ദിയും പറഞ്ഞു.രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യപ്രവർത്തകർക്കൊപ്പം കൈകോർക്കുവാനും ചടങ്ങിൽ തീരുമാനിച്ചു പ്രോട്ടോകോൾ പ്രകാരം അകലം പാലിച്ചുകൊണ്ടാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്.

publive-image

കൺവീനർ ജിതിൻ മാത്തൻ മറ്റ് എക്സിക്യൂട്ടീവ്‌ മെമ്പർമാർ ജോർജ് ,റിജേഷ് ബാബു ,രാജു നാലുപറയിൽ , ഷിബുനിലമേൽ ,അശോകൻ പാനൂർ ,ഷാനവാസ് കൊട്ടിയം ,ഷാനവാസ് .കെ.ടി ,കൃഷ്ണൻ ,പ്രദീപ് ,സുരേഷ് ,ഫ്രാൻസിസ് ,അഖിൽ എന്നിവര്‍ പരിപാടികള്‍ക്ക് നേത്രുത്വം കൊടുത്തു

publive-image

 

 

Advertisment