മലയാളത്തിലെ ഏറ്റവും വലിയ സംഭവമാകാൻ IV ശശി ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഒരുങ്ങുന്നു !

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

മലയാള സിനിമാരംഗത്തെ എക്കാലത്തെയും മികച്ച സംവിധായകനായ I.V. ശശിയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ശിഷ്യരായ ജോമോൻ, പത്മകുമാർ, ഷാജൂൺ എന്നിവർ രക്ഷാധികാരികളായി ഫസ്റ്റ് ക്ലാപ്പ് IV Sasi International Short Film Festival സംഘടിപ്പിക്കുന്നു.

Advertisment

1000 രൂപ രജിസ്ട്രേഷൻ ഫീസ് നിശ്ചയിച്ചിട്ടുള്ള ഈ അന്താരാഷട്ര ഹ്രസ്വചിത്ര മത്സരത്തിൽ 30 മിനിറ്റിൽ കവിയാത്ത ചിത്രങ്ങൾ www.firstclapfilm.com എന്ന വെബ്സൈറ്റിലൂടെ ആർക്കും വളരെ എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

First Clap, 626401074760, ICICI Bank, Edapally, ICIC0006264 എന്ന അക്കൗണ്ടിലേക്ക് രജിസ്ട്രേഷൻ ഫീസ് അയച്ചതിൻ്റെ രസീതിൻ്റെ ഫോട്ടോ രജിസ്റ്റർ ചെയ്യുമ്പോൾ വെബ് സൈറ്റിലെ ഫോറത്തിൽ അപ് ലോഡ് ചെയ്യേണ്ടതാണ്.

പങ്കെടുക്കുന്നവർ ഷോർട്ട് ഫിലിമിൻ്റെയോ മ്യൂസിക്ക് വീഡിയോയുടെയോ ലിങ്ക് അയച്ചാൽ മതി. റിലീസ് ചെയ്ത വർക്കുകൾ പരിഗണിക്കുന്നതാണ്.

മികച്ച കാമ്പസ്, പ്രവാസി ഹ്രസ്വചിത്രങ്ങളും മികച്ച മ്യൂസിക് വീഡിയോയും പ്രത്യേക വിഭാഗങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒരാൾക്ക് എത്ര എൻട്രികൾ വേണമെങ്കിലും അയയ്ക്കാവുന്നതാണ്. മികച്ച ജൂറി അംഗങ്ങൾ വിധി നിർണ്ണയിക്കുന്ന ഈ ഷോർട്ട് ഫിലിം മത്സരത്തിലെ വിജയികൾക്കായി നിരവധി സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

വിശദ വിവരങ്ങൾ പോസ്റ്ററിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് +918078109424 എന്ന നമ്പരിൽ ബന്ധപ്പെടുക. രജിസ്ട്രേഷന് താഴെ കാണുന്ന ലിങ്കില്‍ പ്രവേശിക്കുക.

http://www.firstclapfilm.com

short film
Advertisment