ശഹീദ്‌ ഫൈസലിനെ മറക്കില്ല; എസ്ഐഒ മലപ്പുറം പ്രതിഷേധ ചത്വരങ്ങൾ തീർത്തു

ന്യൂസ് ബ്യൂറോ, മലപ്പുറം
Saturday, November 21, 2020

മലപ്പുറം: തിരൂരങ്ങാടി കൊടിഞ്ഞിയിൽ ആർ.എസ്.എസുകാരാൽ കൊല്ലപ്പെട്ട ശഹീദ് ഫൈസലിന്റെ ശഹാദത്ത് ദിനത്തോടനുബന്ധിച്ച് എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ഏരിയാ കേന്ദ്രങ്ങളിൽ പ്രതിഷേധ ചത്വരങ്ങൾ തീർത്തു.

ഫൈസലിനെ കൊലപ്പെടുത്തിയിട്ട് 4 വർഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താത്തത് ഇടതുപക്ഷ സർക്കാറിന്റെ സംഘ്പരിവാർ ദാസ്യത്തിനുള്ള തെളിവാണെന്ന് ചത്വരം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പ്രസിഡന്റ് സൽമാനുൽ ഫാരിസ് ഓർമ്മപ്പെടുത്തി.

വിവിധ ഏരിയാ കേന്ദ്രങ്ങളിൽ ജില്ലാ വൈസ് പ്രസിഡന്റ് ബാസിത് താനൂർ, സെക്രട്ടറി ഫവാസ് അമ്പാളി, ജോയിന്റ് സെക്രട്ടറിമാരായ വാഹിദ് ചുള്ളിപ്പാറ, റഷാദ് വി.പി, വലീദ് വി.കെ എന്നിവർ പ്രതിഷേധ ചത്വരങ്ങൾ ഉദ്ഘാടനം ചെയ്തു.

×