Advertisment

സോണു സൂദ് , ബോളിവുഡിലെ അരവിന്ദ് കെജ്‌രിവാൾ !

New Update

ജോലിനഷ്ടമായി തെരുവിൽ പച്ചക്കറി വ്യാപാരം നടത്തേ ണ്ടിവന്ന ഐ.ടി എഞ്ചിനീയർക്ക് ജോലി നൽകി ഒരിക്കൽക്കൂടി എല്ലാവരെയും അദ്ദേഹം അമ്പരപ്പിച്ചിരിക്കുന്നു. കോവിഡ് കാലത്തിന്റെ ആരംഭത്തിൽത്തന്നെ പ്രൊബേഷൻ പീരീയഡിൽ ഹൈദരാബാദിലെ @VirtusaCorp Hyd എന്ന MNC യിൽ ജോലിചെയ്തിരുന്ന 26 കാരിയായ ഉനദാദി ശാരദ എന്ന കമ്പ്യൂട്ടർ എഞ്ചിനീ യർക്ക് ജോലി നഷ്ടമാകുകയായിരുന്നു. കോവിഡ് മൂലം പുതിയ പ്രോജക്റ്റുകൾ ലഭിക്കുന്നില്ല എന്നായിരുന്നു കമ്പനി അവരെ പുറത്താക്കാനുള്ള കാരണമായി പറഞ്ഞത്.

Advertisment

publive-image

ജോലിപോയെങ്കിലും ശാരദ പതറിയില്ല. ഹൈദരാ ബാദിൽ പിതാവിൻ്റെ വഴിയോരത്തുള്ള പച്ചക്കറിക്ക ടയിൽ അവർ സജീവമായി. രാവിലെ ഉന്തുവണ്ടിയിൽ മൂന്നുമണിക്കൂർ നേരം വീടുവീടാന്തരം പോയി പച്ച ക്കറി കച്ചവടം ചെയ്യുമായിരുന്നു.

ജോലി നഷ്ടമായതി നാൽ കുടുംബം പുലർത്താൻ ഇതല്ലാതെ വഴിയില്ലെന്നാ ണ് അവർ പറഞ്ഞത്. ദുരഭിമാനം കൊണ്ട് വീട്ടിലിരു ന്നാൽ ആരും കാലണ തരില്ല. എഞ്ചിനീയർ സ്വന്തമായി കച്ചവടം ചെയ്‌താൽ ആകാശം ഇടിഞ്ഞുവീഴുക യൊന്നുമില്ല. ഒരു നല്ല ജോലികിട്ടുന്നതുവരെ ഇത് തുടരാതെ വഴിയില്ലായിരുന്നുവെന്നും ശാരദ പറയുന്നു.

publive-image

ശാരദയുടെ ഈയവസ്ഥ നേരിട്ടുകണ്ട ഒരു സുഹൃത്താ ണ് ട്വിറ്ററിൽ സോണു സൂദിനെ ടാഗ് ചെയ്തുകൊണ്ട് ഇങ്ങനെ കുറിച്ചത് :-

"Dear Sonu Sood sir, she is Sharada, a techie who recently got fired from @VirtusaCorp Hyd amid covid crisis. Without giving up, she's selling vegetables to support her family and surviving. Please see if you could support her in any way. Hope you'll revert sir (sic)," - ഇതായിരുന്നു ട്വീറ്റ്.മറുപടിയും നടപടിയും ഉടനുണ്ടായി. സോണു നിയോഗിച്ച അധികാരികൾ ശാരദയെ ഇന്റർവ്യൂ ചെയ്തു. ജോലിയും വാഗ്ദാനം ചെയ്തു.

വ്യാഴാഴ്ച സോണു സൂദിന്റെ 47 മത് ജന്മദിന മായിരുന്നു. അദ്ദേഹം ട്വിറ്ററിൽ കുറിച്ചതിങ്ങനെ :-

" My official met her. Interview done. Job letter already sent to Unadadi Sharada. Jai hind."

വിവരമറിഞ്ഞ ശാരദയുടെ സന്തോഷത്തിനതിരി ല്ലായിരുന്നു. നന്ദിപറയാൻ അവർക്ക് വാക്കുകളില്ല. അത്രയ്ക്ക് അവിശ്വസനീയമായി ഈ പെട്ടെന്നുള്ള അദ്ദേഹത്തിൻ്റെ ഇടപെടലുകളും ജോലിലഭ്യതയും.

തൻ്റെ ജന്മദിനത്തോടനുബന്ധിച്ച് സോണു സൂദ് @PravasiRojgar.com എന്ന ഒരു ജോബ് പോർട്ടൽ കൂടി തുടങ്ങിയിരിക്കുന്നു. കോവിഡ് കാലത്ത് തൊഴിൽ നഷ്ടമായ കുറഞ്ഞത് 3 ലക്ഷം പേർക്ക് ജോലി ലഭ്യമാക്കുക എന്നതാണ് തൻ്റെ ലക്ഷ്യമെന്നും അതിനായി AEPC ,CITI ,Trident , Quess Corp , Amazon , Sodexo ,Urban Co ,Portea തുടങ്ങിയ കമ്പനികളുമായി താൻ ധാരണയിലെത്തിയതായും സോണു ട്വിറ്ററിൽ രേഖപ്പെടുത്തി.

സിനിമാലോകത്തെ താരജാടകളില്ലാത്ത വേറിട്ട വ്യക്തിത്വമായി ഈ കോവിഡ് കാലത്തെ മാനുഷികമായ ഇടപെടലുകളിലൂടെ അദ്ദേഹം തെളിയിച്ചിരിക്കുന്നു. അദ്ദേഹത്തിൽനിന്ന് ഇത്തരം വാർത്തകൾക്കായി ഇനിയും നമുക്ക് കാതോർക്കാം. ബിഗ് സല്യൂട്ട് സോണു സർ.മൂന്നുദിവസം മുൻപാണ് അദ്ദേഹം ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ കാളകൾക്കുപകരം സ്വന്തം പെണ്മക്കളെ ക്കൊണ്ട് നുകം വലിപ്പിച്ചു നിലമുഴുത കർഷകന് അദ്ദേഹം ഒരു ട്രാക്ടർ വിലയ്ക്ക് വാങ്ങിനൽകിയത്.

Advertisment