കുട്ടിപ്രേക്ഷകര്‍ക്ക് സമ്മാനപ്പെരുമഴയുമായി സോണി യായ് ചാനല്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: കുട്ടികളായ പ്രേക്ഷകര്‍ക്ക് അവരുടെ ജനപ്രിയ വിനോദ ചാനലായ സോണി യായ് നിരവധി സമ്മാനങ്ങളുമായെത്തുന്നു. 'ഗിഫ്റ്റ് പെ നോ ബ്രേക്ക്' എന്ന പ്രത്യേക ഓണ്‍-എയര്‍ കോണ്ടെസ്റ്റിലൂടെ എണ്ണമറ്റ സമ്മാനങ്ങള്‍ കുട്ടിക്കൂട്ടുകാര്‍ക്കായി നല്‍കാന്‍ തയാറായിരിക്കുകയാണ് ചാനല്‍.

Advertisment

publive-image

പേര് സൂചിപ്പിക്കുന്നതു പോലെ ചാനലിന്റെയും കുട്ടികളുടെയും പ്രിയപ്പെട്ട യായ് കാര്‍ട്ടൂണായ ഹണി ബണ്ണി, ഇന്‍സ്റ്റന്റ് ക്യാമറ, സൈക്കിളുകള്‍, വാച്ചുകള്‍, ഹെഡ്‌ഫോണുകള്‍ തുടങ്ങിയ നിരവധി വിസ്മയിപ്പിക്കുന്ന സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരം നല്‍കുന്ന സമ്മാനമഴ രാജ്യത്തുടനീളമുള്ള കുട്ടിക്കൂട്ടുകാര്‍ക്ക് ലഭ്യമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതോടൊപ്പം രാവിലെ 9.30 മുതല്‍ രാത്രി 12.30 വരെ പരസ്യമില്ലാതെ നോണ്‍-സ്റ്റോപ്പായി വിനോദ പരിപാടികള്‍ ആസ്വദിക്കുകയും ചെയ്യാം.

സമ്മാനം ലഭിക്കാന്‍ കുട്ടികള്‍ ചെയ്യേണ്ടത് ഇത്രമാത്രം- തങ്ങളുടെ പ്രിയപ്പെട്ട ഹണി-ബണ്ണി കൂട്ടുകാര്‍ സവിശേഷമായ സോണി യായ് സമ്മാനങ്ങളുമായി സ്‌ക്രീനില്‍ പോപ്പ്-അപ്പ് ചെയ്യുന്നത് തിരിച്ചറിയുക. എന്നിട്ട് മിസ് കോള്‍ നല്‍കി നിരവധി സൂപ്പര്‍കൂള്‍ യായ് സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരം നേടുക.

sony yay channel sony yay
Advertisment