1978ല്‍ അന്യഗ്രഹജീവിയെ വെടിവച്ച് കൊന്നിരുന്നു; മുന്‍ സൈനികന്റെ വെളിപ്പെടുത്തല്‍ !

ന്യൂസ് ബ്യൂറോ, യു എസ്
Thursday, September 24, 2020

ന്യുയോര്‍ക്ക്: 1978ല്‍ യുഎസ് സൈനിക താവളത്തിന് സമീപം അന്യഗ്രഹ ജീവി കൊല്ലപ്പെട്ടിരുന്നുവെന്ന അവകാശവാദവുമായി മുന്‍ യുഎസ് വ്യോമസേന മേജറായ ജോര്‍ജ് ഫില്ലര്‍ രംഗത്ത്. ‘സ്‌ട്രെയ്ന്‍ജ് ക്രാഫ്റ്റ്: ദ ട്രൂ സ്റ്റോറി ഓഫ് ആന്‍ എയര്‍ ഫോഴ്‌സ് ഇന്റലിജന്‍സ് ഓഫീസേഴ്‌സ് ലൈഫ് വിത്ത് യുഎഫ്ഒഎസ്’ എന്ന പുസ്തകത്തിലാണ് ഫില്ലറുടെ വെളിപ്പെടുത്തല്‍.

1978 ജനുവരി 18നാണ് ഇത് സംഭവിച്ചതെന്നാണ് ഇദ്ദേഹം പറയുന്നത്. മക്ഗുവെയര്‍ എയര്‍ഫോഴ്‌സ് ബേസിന് സമീപമായാണ് നേര്‍ത്തതും ചാരനിറത്തിലുള്ളതുമായ അന്യഗ്രഹജീവിയെ കണ്ടെത്തിയത്.

ഒരു പൊലീസുദ്യോഗസ്ഥനാണ് ഇതിനെ വെടിവച്ച് കൊലപ്പെടുത്തിയതെന്നും ഫില്ലര്‍ പറയുന്നു. പൊലീസുകാരൻ മക്ഗുവെയർ എയർഫോഴ്‌സ് ബേസുമായി ബന്ധപ്പെട്ടപ്പോൾ ഒരു പ്രത്യേക മോപ്പ്-അപ്പ് സംഘം സംഭവസ്ഥലത്തെത്തി അന്യഗ്രഹജീവിയുടെ മൃതദേഹം ഒഹായോയിലെ റൈറ്റ്-പാറ്റേഴ്‌സൺ എയർഫോഴ്‌സ് ബേസിലേക്ക് കൊണ്ടുപോയതായും ഫില്ലര്‍ പുസ്തകത്തിലെഴുതി.

×